in

ഏത് വേഷത്തിൽ എന്നെ കാണാനാണ് നിങ്ങൾക്കിഷ്ടം… ആരാധകരോട് താര സുന്ദരി ചോദിക്കുന്നത് ഇങ്ങനെ

എവിടെയും തന്‍റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ‘ സമ്മാനിക്കുന്ന ബോളിവുഡ് നടിയും മോഡലുമാണ് ഉർവശി റൗട്ടേല. ഇപ്പോഴിതാ ഉർവശിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഒരു കൊളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

ഒരു ഫോട്ടോയിൽ താരം സാരി ഉടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടപ്പോൾ മറ്റൊരു ഫോട്ടോയിൽ തികച്ചും ബി ക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിൽ ഏത് വേഷത്തിലാണ് താരത്തെ കാണാൻ കൂടുതൽ സുന്ദരി എന്നാണ് ചോദ്യം.

മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിലാണ് ഉർവശിയുടെ ജനനം. ചെറുപ്പം മുതൽ മോഡലിങ് ആയിരുന്നു സ്വപ്നം. 15 ാം വയസ്സിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു.

ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായി. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്.

2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ അദ്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു മോഡലിങ്ങ് രംഗത്ത് ഉർവശിയുടേത്. വൈകാതെ സിനിമയിലെത്തുമെന്ന് ഫാഷൻ ലോകം കരുതി. അതു തെറ്റിയില്ല.

2013 ൽ ‘സിങ് സാബ് ദ് ഗ്രേറ്റ്’ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു പിന്നാലെ യോയോ ഹണി സിങ്ങിന്റെ ‘ലവ് ഡോസ്’ എന്ന വിഡിയോ ആൽബത്തിലും അഭിനയിച്ചു. പീന്നീട് ‘മിസ്റ്റർ ഐരാവത’ എന്ന കന്നഡ സിനിമയിലാണ് ഉർവശിയെ കണ്ടത്.

സിനിമയ്ക്ക് വളരെ മോശം അഭിപ്രായമാണ് ലഭിച്ചതെങ്കിലും ഉർവശിയുടെ നൃത്തരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2018 ൽ ഇറങ്ങിയ ‘ഹേറ്റ് സ്റ്റോറി 4’ ലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2019ൽ പുറത്തിറങ്ങിയ ‘പാഗൽപന്തി’ ദുരന്തമായി.

2020 ൽ ഒടിടി റിലീസ് ചെയ്ത ‘വിർജിൻ ഭാനുപ്രിയ’യും വിജയിച്ചില്ല. മോഡലിങ് കരിയറിലെ അതിവേഗ വളർച്ചയുമായി സിനിമയിലേക്ക് എത്തിയ ഉർവശിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ഋഷഭ് പന്ത് വിവാദം ഉടലെടുക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്ററായ ആർപി (RP) എന്നയാൾ തന്നെ കാണാൻ ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം  കാത്തുനിന്നിട്ടുണ്ട് എന്ന ഉർവശിയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. 2022 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.

‘‘അന്ന് വാരാണസിയിലായിരുന്നു ഷൂട്ട്. പിറ്റേന്ന് ന്യൂഡൽഹിയിൽ ഷോയുണ്ടായിരുന്നു. 10 മണിക്കൂറോളം നീണ്ട ഷൂട്ട് എന്ന തളർത്തി. രാത്രിയിലാണ് ഹോട്ടലിൽ എത്തിയത്. ഞാൻ വേഗം കിടന്നു. കാരണം രാവിലെ ഷോയ്ക്ക് ഒരുങ്ങണമല്ലോ. മിസ്റ്റർ ആർപി ഹോട്ടൽ ലോബിയിൽ വന്ന് ഇരിക്കുന്നുണ്ടായിരുന്നു. ഫോൺ കോളുകളൊന്നും ഞാൻ ശ്രദ്ധിച്ചില്ല.

രാവിലെ നോക്കിയപ്പോൾ 16–17 മിസ്ഡ് കോള്‍. ഒരാൾ എനിക്കായി കാത്തുനിന്നിട്ടും കാണാനായില്ല എന്നതിൽ വിഷമം തോന്നി. നീ മുംബൈയിലേക്ക് വരുമ്പോൾ കാണാമെന്ന് ഞാൻ അവനോട് പറഞ്ഞു. ഞങ്ങൾ മുംബൈയിൽ വച്ച് കണ്ടു. എന്നാൽ പാപ്പരാസികളുമായി ബന്ധപ്പെട്ട ഒരുപാട് സംഭവവികാസങ്ങളുണ്ടായി’’ എന്നായിരുന്നു ഉർവശി പറഞ്ഞത്.

2018 ൽ ഋഷഭ് പന്തും ഉർവശിയും ഡേറ്റിങ്ങിലായിരുന്നെന്നും എന്നാൽ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022ൽ ഉർവശി നടത്തിയ വെളിപ്പെടുത്തൽ ഈ സംഭവത്തെക്കുറിച്ചാണെന്നു വ്യാഖ്യാനമുണ്ടായി. എന്നാൽ ഇതിനെതിരെ പന്ത് രംഗത്തെത്തി.

‘‘തലക്കെട്ടുകളിൽ സ്ഥാനം നേടാനും പ്രശസ്തിക്കുമായി ആളുകൾ നുണ പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ’’– എന്നായിരുന്നു പന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘‘കുഞ്ഞനിയൻ പോയി ക്രിക്കറ്റ് കളിച്ചാട്ടെ’’ എന്ന പരിഹാസ്യമായ മറുപടിയാണ് ഉർവശി ഇതിന് നൽകിയത്.

Written by Editor 3

കോണ്ടം ഉപയോഗിച്ചാലുള്ള അനുഭവം ഇങ്ങനെയാണ്… ഏതു ബ്രാൻഡ് കോണ്ടം ഉപയോഗിക്കണമെന്ന നിർദ്ദേശവും കാരണങ്ങളും നിരത്തി പ്രശസ്ത നടി, സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം; വീഡിയോ വൈറൽ

അമ്പോ.. ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അപ്സര റാണി; വീഡിയോ സോങ് ഏറ്റെടുത്ത് ആരാധകർ, വീഡിയോ