മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് നടി ഉണ്ണിമേരി. 1969ല്‍ നവവധുവിലൂടെ ബാലനടിയായാണ് ഉണ്ണിമേരി വെള്ളിത്തിരയിലെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയെത്തി നായികാനിരയിലേക്കുയര്‍ന്ന താരം നിത്യ ഹരിതനായകന് പ്രേം നസീറിന്റേതു മുതല്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ എന്നായിരുന്നു താരത്തിന്റെ ശരിക്കും പേര്.
ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടേയും തെന്നിന്ത്യന്‍ സിനിമാലോകത്തെ താരറാണിയായി വളര്‍ന്ന നടി പക്ഷേ ഇപ്പോള്‍ സിനിമകളില്‍ സജീവമല്ല. എന്നാല്‍ നടി കുറച്ചു നാള്‍ക്കു മുന്‍പ് നല്കിയ അഭിമുഖം വൈറലായിരുന്നു ഐ.വി ശശി സംവിധാനം ചെയ്യുന്ന ‘കാണാമറയത്ത്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവത്തെ കുറിച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് അന്ന് ഒരേ ഹോട്ടലിലായിരുന്നു.
ഒരു ദിവസം എന്റെ അച്ഛന് ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നപ്പോള്‍ അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും നടന്നില്ല, പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അന്ന് അവിടെ നിന്ന് നേരിടേണ്ടി വന്നു.
സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ സത്യത്തില്‍ സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വന്നു തുടങ്ങി. അന്ന് കുറെ ഉറക്ക ഗുളികകള്‍ എടുത്ത് കഴിച്ചു. കുറെ നേരമായിട്ടും എന്നെ പുറത്തേക്ക് കാണാതായപ്പോള്‍ പലരും അന്വേഷിച്ചു വന്നു തുടങ്ങി.
അവരെത്ര വിളിച്ചിട്ടും ഞാന്‍ വാതില്‍ തുറക്കാതെ ആയപ്പോള്‍, പെട്ടെന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹവും മറ്റുള്ളവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അന്ന് മമ്മൂട്ടി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരുന്നില്ല’, എന്നാണ് ഉണ്ണി മേരി പറഞ്ഞത്.
1962ല്‍ അഗസ്റ്റിന് ഫെര്‍ണാണ്ടസ്, വിക്ടോറിയ ദമ്പതികളുടെ മകളായി എറണാകുളത്താണ് ഉണ്ണിമേരിയുടെ ജനനം. സെന്റ് തെരേസാസില്‍ ആയിരുന്നു പഠനം നടത്തിയത്. മൂന്നാം വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചുതുടങ്ങി. ഏഴാം വയസ്സില്‍ സിനിമയിലെത്തി. പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരം ഇടക്കാലത്ത് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നുവെങ്കിലും ശേഷം മുഴുവന്‍ സമയം സുവിശേഷ പ്രവര്‍ത്തകയായി, ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളത്താണ് താമസം.
മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ ഉണ്ണിമേരി സജീവമായിരുന്നു. ഓരോ ഭാഷയിലേയും അക്കാലത്തെ സൂപ്പര്‍ താരങ്ങളൊപ്പം അഭിനയിച്ചിട്ടുമുണ്ട് നടി. 23 വര്‍ഷക്കാലം സിനിമാലോകത്ത് സജീവമായിരുന്ന നടി 1992-ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചിട്ടുള്ളത്. കൊളേജ് അധ്യാപകനായ റെജോയുമായി 1982ലായിരുന്നു നടിയുടെ വിവാഹം.