‘കുടുംബവിളക്കി’ലെ ‘വേദിക’യായി ശ്രദ്ധേയയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. ‘കുടുംബവിളക്ക്’ എന്ന പരമ്പര നിലനില്‍ക്കുന്നത് തന്നെ ‘വേദിക’യിലാണെന്ന് പറയാം. ‘വേദിക’ പ്രധാന കഥാപാത്രമായ ‘സുമിത്ര’യെ ഉപദ്രവിക്കുന്നതും, അതിന് ‘സുമിത്ര’ മറുവഴികള്‍ കാണുന്നതെല്ലാമാണ് പരമ്പരയുടെ പ്രധാന കഥാതന്തു.
എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
ബിഗ് സ്ക്രീനിലൂടെയാണ് ശരണ്യ തന്റെ ക്യാമറയ്ക്ക് മുന്നിലെ ജീവിതം തുടങ്ങുന്നത്. കൂടാതെ പല ചിത്രങ്ങളുടേയും ക്യാമറയ്ക്ക് പിന്നിലെ നിറസാനിദ്ധ്യവുമായിരുന്നു ശരണ്യ. യൂട്യൂബിലെത്തുന്ന എല്ലാ സെലബ്രിറ്റികളും ചെയ്യുന്ന ഒന്നാണ് ഹോം ടൂര്‍.
തന്റെ ഹോം ടൂറുമായാണ് വേദിക എത്തിയിരിക്കുന്നത്. തന്റെ വീട്ടുകാരേയും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് വീഡിയോ മനോഹരമാക്കിയിരിക്കുകയാണ് ശരണ്യ. വീട് എന്നുപറയുന്നത് ഏറെ അടുത്തുനില്ക്കുന്ന ഒന്നാണെന്ന് ശരണ്യ എടുത്തുപറയുന്നുണ്ട്.
ജോലിത്തിരക്കുകള്‍ കാരണം ഭര്‍ത്താവ് ഇടക്ക് മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്ന് താരം പറയുന്നു. ബെഡ്റൂം ആണ് വേദികയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം. വീട്ടിലെ അമ്മയേയും, അച്ഛനേയും, സഹോദരിയേയുമെല്ലാം കാണിക്കുന്നതോടൊപ്പം തന്റെ പഴയ ഓര്‍മ്മകളും ചിത്രങ്ങളുമെല്ലാം ശരണ്യ പങ്കുവയ്ക്കുന്നുണ്ട്.
ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്നേ, ശരണ്യയും കുടുംബവും വീട് വച്ച് സെറ്റിലായിരിക്കുന്നത് എറണാകുളത്താണ്. ഗുരുവായുരപ്പന്റെ വലിയ ഭക്തയായ ശരണ്യയുടെ വീട്ടിലെ പൂജാമുറിയിലും, സ്വന്തം മുറിയിലുമെല്ലാം കൃഷ്ണമയമാണ്.
കൂടാതെ കൂട്ടുകാര്‍ കൊടുത്ത ഗിഫ്റ്റും മറ്റുമായി ശരണ്യയുടെ മുറി രസകരമാണെന്ന് പറയാം. ‘സീരിയലില്‍ കാണുന്നത് പോലെയല്ലല്ലോ, ചേച്ചി പാവമാണല്ലോ, ആ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസമുണ്ട്’ എന്നെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു വേദിക സമ്മാനിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്കി താരമെത്തിയിരുന്നു നേരത്തെ. ഇന്സ്്റ്റഗ്രാമിലെ ക്യുഎന്എയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആര്‍ക്കെങ്കിലും അടി കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെ മോശമായി പെരുമാറിയതിന് അടിച്ചിട്ടില്ലെന്നും പക്ഷേ സ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു കഥയും വളരെ രസകരത്തോടുകൂടി തന്നെ താരം വെളിപ്പെടുത്തുന്നുണ്ട്.
പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്നു പോകുമ്പോള്‍ രണ്ടു പയ്യന്മാര് ബൈക്കില്‍ വന്ന് ശരീരത്തെക്കുറിച്ച് മോശമായി പറഞ്ഞു. അവര്‍ വീണ്ടും തിരിച്ചു വന്നപ്പോള്‍ ഞാന്‍ പോവാന്‍ പറഞ്ഞു. എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ തെറിവിളിച്ചു.
അവരെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല. കൂടുതല്‍ വര്‍ത്തമാനം പറയാന്‍ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ എന്തു ചെയ്യും എന്ന് ചോദിച്ചു അവര്‍. അന്നേരം നല്ല ഒരു അടി അവര്‍ക്ക് അങ്ങ് കൊടുത്തു. അവന് അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കുന്നു.