in

തമിഴ് പയ്യന്മാരോടാണ് എനിക്ക് കൂടുതൽ താൽപ്പര്യം, പത്ത് വയസ് കൂടുതലുള്ള ആളെ കെട്ടണം; നടി ആർദ്ര ദാസ് പറയുന്നത് ഇങ്ങനെ

പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹലത മുതൽ മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിനെ നൈസായിട്ട് ഒഴിവാക്കിയ സൗമ്യ വരെ , മലയാളം സിനിമകളിൽ ഒരുപാട് തേപ്പുകാരികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇത് ആദ്യമായിരിക്കും ഒരു സീരിയൽ കഥാപാത്രത്തെ തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി കാണുന്നത്.

സത്യ എന്ന പെൺകുട്ടി സീരിയലിലെ ആർദ്രക്കാന് ഇപ്പോൾ ഈ പേര് വീണിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്ക് മടങ്ങിയെത്തിയ തനിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് സത്യ എന്ന പെൺകുട്ടി സീരിയലിലെ ദിവ്യ എന്നാണ് ആർദ്ര പറയുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും തന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആര്‍ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആളുകള്‍ക്ക് മുന്നില്‍ സജീവമായിരിക്കുകയാണ് താരം.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്‍ദ്ര തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തെപ്പറ്റിയും വ്യക്തി ജീവിതത്തെപറ്റിയും ആരാധകരുമായി പറയുന്നതില്‍ യാതൊരു മടിയും ഇല്ല എന്നുള്ളത്.

ഒരു തമിഴ് ചെക്കന്‍ വന്നാല്‍ കല്യാണം കഴിക്കാന്‍ കൂടുതല്‍ താല്പര്യം ഉള്ളതായി താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. മുന്‍പ് വിവാഹത്തെക്കുറിച്ച് താന്‍ പറഞ്ഞ സങ്കല്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങള്‍ പുതിയ പാഠം പഠിപ്പിച്ചു എന്നുമാണ് താരം പറയുന്നത്.

തന്നെ കല്യാണത്തിന് വീട്ടുകാര്‍ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട് എന്നും മുന്‍പ് ഒരു പ്രൊപ്പോസല്‍ തനിക്ക് വന്നിരുന്നു എങ്കിലും അത് വീട്ടുകാരയി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ആര്‍ദ്ര വ്യക്തമാക്കുന്നു. ഞാനിവിടെ വിവാഹം കഴിക്കാന്‍ മുട്ടി നില്ക്കുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്…

പിന്നെ പലരുടെയും ജീവിതം കാണുമ്പോള്‍ വേണ്ടെന്ന് തോന്നുന്നു. തനിക്കിപ്പോള്‍ 26 വയസ്സായി. വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെക്കാളും പത്തുവയസ്സ് മുതിര്‍ന്ന ആളെ മതിയെന്നാണ് ആഗ്രഹമെന്നും ആര്‍ദ്ര പറയുന്നു. പ്രായം കൂടുതല്‍ ഉണ്ടെങ്കില്‍ നമ്മുടെ അച്ഛന്‍മാരെപ്പോലെ നോക്കും എന്നതാണ് താരം അതിന് കാരണമായി ചൂണ്ടി കാട്ടിയത്. പഴയ ചിന്തയൊക്കെ ഇപ്പോള്‍ മാറിയെന്നും അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നും താരം പറയുന്നു.

എനിക്ക് അതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്‌നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പിന്നീട് മനസ്സിലാക്കുകയായിരുന്നു. എനിക്ക് പൊസസീവ്‌നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് അത് ഇല്ലായിരുന്നു.

നമുക്കൊരു പ്രാധാന്യം കിട്ടണം എന്നായിരിക്കും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നതുകൊണ്ടാണ് പ്രണയം അവസാനിച്ചത് എന്നും താരം വ്യക്തമാക്കുന്നു. തന്റെ പേര് തമിഴ് മാട്രിമോണി സൈറ്റില്‍ കൊടുത്തിട്ടുണ്ടെന്നും തനിക്ക് തമിഴ് ചെക്കന്‍മാരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നും ആര്‍ദ്ര പറയുന്നുണ്ട്.

തമിഴിലെ പയ്യന്മാര്‍ക്ക് പെണ്‍കുട്ടികളോട് കൂടുതല്‍ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതല്‍ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കല്‍ സ്‌നേഹിച്ചാല്‍ മറ്റാര്‍ക്കും അവരെ വിട്ടു കൊടുക്കില്ല. അങ്ങനെ ഒരു തോന്നല്‍ വന്നതുകൊണ്ടാണ് തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതല്‍ താല്‍പര്യം തോന്നുന്നതെന്നും താരം വ്യക്തമാക്കി.

Written by Editor 3

അമ്പോ.. ടി-ഷർട്ടിൽ ഹോട് ലുക്കിൽ നടി റിതിക സിംഗ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

എന്റെ ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു; ശരണ്യ ആനന്ദ് വെളിപ്പെടുത്തുന്നു