in

കിടപ്പറയിൽ നിന്നും എഴുന്നേൽക്കുമ്പോൾ നിക്കിന് അങ്ങനെ ചെയ്യണം.. ഏത് ഭാര്യയും അത് കൊതിക്കും, എന്നാൽ എനിക്ക് അരോചകമാണ്; പ്രിയങ്ക ചോപ്ര

ഇന്ന് ഇന്ത്യൻ സിനിമയിൽ എറ്റവും കൂടുതൽ താരമൂല്യം ഉള്ള ഒരു താരം ആണ് പ്രിയങ്ക ചോപ്ര. ഇന്നിപ്പോൾ താരം ഹോളിവുഡിളും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. ഹിന്ദി സിനിമയിൽ കുടിയാണ് താരം വളർന്നു വന്നത്.

പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും മുറുമുറുപ്പും ഉയർന്നിരുന്നു. തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതിനെതിരെയായിരുന്നു ചിലർ പറഞ്ഞത്.

ചിലരാകട്ടെ മാസങ്ങൾ മാത്രം നീണ്ട പ്രണയത്തിനുശേഷം പെട്ടെന്ന് വിവാഹത്തിലേക്ക് കടന്നതിനെയും വിമർശിച്ചു. ഏതായാലും പ്രിയങ്കയും നിക്കും ഹാപ്പിയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ:

‘വിവാഹദിനത്തിൽ ഒരു രാജകുമാരിയാകണമെന്നാണ് എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം. എന്നാൽ എനിക്കങ്ങനെ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വിവാഹചടങ്ങുകൾ വേണമെന്നത് നിക്കിന്റെ ആഗ്രഹമായിരുന്നു.

‘ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായി തയ്യാറെടുത്തപ്പോൾ കുറച്ച് പരിഭ്രമമുണ്ടായിരുന്നു. നിക്കിനെ വേദിയിൽ കണ്ടപ്പോഴാണ് അത് മാറിയത്. നിക്കിന്റെ മുഖം കണ്ടതോടെ എല്ലാ െസറ്റിൽ ആയതുപോലെ തോന്നി. എനിക്കറിയാം, ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയതെന്ന്, പ്രിയങ്ക പറഞ്ഞു.

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇരുവരും പങ്കെടുത്തു. തുടര്‍ന്ന് പ്രണയത്തിലാകുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു.

പ്രിയങ്കയ്ക്കും നിക്കിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നു. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിക്കിന്റെ ഒരു പ്രത്യേക സ്വഭാവത്തെ കുറിച്ചാണ് പ്രിയങ്ക വെളിപ്പെടുത്തിയിരിക്കുന്നത്. ഏത് ഭാര്യയും കിടപ്പറയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഒന്നാണെങ്കില്‍ കൂടിയും തനിക്ക് അതൊരു അരോചകമാണ് എന്നാണ് പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞത്.

‘ഞാന്‍ പറയുന്നത് ചിലപ്പോഴൊക്കെ കേള്‍ക്കുന്നവര്‍ക്ക് അരോചമായി തോന്നാം. ഞാന്‍ ഉണരുമ്പോള്‍ എന്റെ മുഖത്ത് നോക്കിയിരിക്കണമെന്ന് നിക്കിനു നിര്‍ബന്ധമുണ്ട്. അങ്ങനെ നിക്ക് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ പറയും. അല്‍പ്പം കാത്തിരിക്കൂ. ഞാന്‍ മേക്കപ്പിട്ടു വരാം.

ചിലപ്പോഴൊക്കെ നിക്കിന്റെ ഈ സ്വഭാവം അലോസരപ്പെടുത്താറുണ്ടെങ്കിലും ഞാന്‍ ആസ്വദിക്കാറുണ്ട്. നീ ഉണരുന്നതു വരെ ഞാനിവിടെ കാത്തിരിക്കട്ടെ എന്ന് നിക് ചോദിക്കാറുണ്ട്. തമാശ പറയുന്നതല്ല ഇത് സത്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുളവരിൽ നിന്നും മാറ്റി നിർത്തുന്നത്. അതുകൊണ്ട് തന്നെ 2000 ലോക സുന്ദരി പട്ടം താരത്തെ തേടി എത്തിയിരുന്നു. ഹിന്ദി സിനിമയിൽ കൂടിയാണ് താരം വളർന്നത് എങ്കിലും വിജയ് നായകൻ ആയ തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

അഭിനയ ജീവിതത്തിൽ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. എറ്റവും കൂടുതൽ ആൾകാർ ഫോളോ ചെയ്യുന്ന ഒരു സെലിബ്രിറ്റി കുടിയാണ് താരം. കോടി കണക്കിന് ആരാധകർ ആണ് താരത്തെ ഇൻസ്ഗ്രാമിൽ മാത്രം ഫോളോ ചെയുന്നത്.

Written by Editor 3

വൈറലായി യോഗ ചെയ്യുന്ന രാകുൽ പ്രീതിന്റെ വീഡിയോ.. ഈ സൗന്ദര്യ രഹസ്യം അപ്പൊ ഇതാണല്ലേ എന്ന് ആരാധകർ: വീഡിയോ കാണാം

അമ്പോ.. ടി-ഷർട്ടിൽ ഹോട് ലുക്കിൽ നടി റിതിക സിംഗ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ