in

ഇനി ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടന്‍ മാത്രമല്ല മികച്ച ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. അഭിനയത്തില്‍ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്.

കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്. സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് സുരേഷ് ഗോപിയുടെ പഴയ ഒരു അഭിമുഖമാണ്.

ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍ രാധികയുടെ ഭര്‍ത്താവായി ജനിക്കണം എന്നാണ് തന്റെ എറ്റവും വലിയ ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കൂടാതെ ഭൂമിയില്‍ എറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് മഴയെയാണ് എന്നും താരം വെളിപ്പെടുത്തി.

അഭിനേതാവും രാഷ്ട്രീയക്കാരനും ഒക്കെയായ ഭര്‍ത്താവിന്റെ തിരക്കുകള്‍ക്ക് ഇടയിലും കുടുംബ ജീവിതം ഇത്ര മനോഹരമായി കൊണ്ടു പോകുന്ന ഒരു അമ്മ കൂടിയാണ് രാധിക. ഈ തിരക്കുകള്‍ക്ക് ഇടയില്‍ അല്‍പ്പം സമയം കിട്ടിയാല്‍ ഉടന്‍ തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സുരേഷ് ഗോപിയും ശ്രദ്ധിക്കാറുണ്ട്.

ഇനി സമയം കിട്ടാറില്ലെങ്കിലും രാധികയ്ക്ക് തെല്ലും പരാതിയില്ല എന്നു വേണം സുരേഷ് ഗോപി മറ്റ് തിരക്കുകളില്‍ വ്യാപൃതന്‍ ആകുന്നതില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയും ഒക്കെയാണ് രാധിക. ഇത്തരത്തില്‍ കഴിവുകള്‍ ഏറെ ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ തണലില്‍ കുടുംബിനിയായി കഴിഞ്ഞു വരുന്ന രാധികയോട് പ്രേക്ഷകര്‍ക്കും ബഹുമാനമാണ്.

സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലരും തള്ള് എന്നൊക്കെ പറയാറുണ്ടെങ്കിലും അതിലേറെ അസൂയയോടെയാണ് പലരും ഇവരുടെ കുടുംബ ജീവിതത്തെ നോക്കിക്കാണുന്നത്. കുട്ടികള്‍ക്കും ഭാര്യ രാധികയ്ക്കും സുരേഷ് ഗോപിയുടെ തിരക്കുകളില്‍ തെല്ലും പരിഭവം ഇല്ലെന്നതാണ് വാസ്തവം. കാരണം എത്ര തിരക്കുകളില്‍ ആണെങ്കിലും താരത്തിന് കരുതലുണ്ടാകും.

കുടുംബത്തെ മറന്നൊരു ജീവിതമല്ല, മറിച്ച് കുടുംബത്തോടൊപ്പമുള്ള തിരക്കുകളാണ് സുരേഷ് ഗോപി ആസ്വദിക്കുന്നത്സിനിമാ ഷൂട്ടിങ്ങുകള്‍ക്കിടയിലും കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ താരം സമയം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പ്രവേശം കൂടി ആയെങ്കിലും കുടംബത്തോടൊപ്പം അവരുടെ സന്തോഷ നിമിഷങ്ങളിലെല്ലാം താരത്തിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. വിവധ താരങ്ങള്‍ ഉള്‍പ്പെടെ അസൂയയോടെ നോക്കുന്ന കുടുംബമാണ് താരത്തിന്റേത്.

സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ അപകടത്തില്‍ മരണപ്പെട്ടതാണ്. ഇക്കാര്യം വിങ്ങലോടെ സുരേഷ് ഗോപി ഇപ്പോഴും പല വേദികളിലും പങ്കുവെക്കാറുമുണ്ട്. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഗോകുല്‍ 2016-ല്‍ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്. രാധികയെ ജീവിതത്തിലേയ്ക്ക് തെരഞ്ഞെടുത്തതിനെ കുറിച്ച് സുരേഷ് ഗോപി അന്ന് അച്ഛനോട് പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നത്രേ… ‘എനിക്ക് പെണ്ണ് കാണേണ്ട ഞാന്‍ കെട്ടിക്കോളാം’ എന്നുമായിരുന്നെന്ന്’ സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് വിവാഹ നിശ്ചയം അടക്കം കഴിഞ്ഞാണ് രാധികയെ നേരില്‍ കാണുന്നത് പോലും.

ഇടയ്ക്ക് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് കൊണ്ട് തന്നെ താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന സിനിമയില്‍ കൂടി താരം വീണ്ടും അഭിനയ ലോകത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഗംഭീര തിരിച്ചു വരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. താരം നായകനായി എത്തിയ കാവലും പാപ്പനും ഹിറ്റായി കഴിഞ്ഞു. പുതിയ സിനിമയില്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

Written by Editor 3

ബീച്ചിൽ കിടിലൻ ഡാൻസുമായി നോറ ഫത്തേഹി… സിബ് ഇടാൻ മറന്നു പോയോ എന്ന് കമെന്റുകൾ: വീഡിയോ വൈറൽ

സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഗർഭിണി ആയത്, കുട്ടിയെ അബോർഷൻ ചെയ്യാൻ പറഞ്ഞു; മാനസ പുത്രിയിലെ സോഫിയായ ശ്രീകലയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ