സീരിയലുകളുടെ കാഴ്ചക്കാര്‍ എന്നും കുടുംബ പ്രേക്ഷകരാണ്. വൈകുന്നേരങ്ങളില്‍ പല വീടുകളുടെയും അകത്തളങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നതും സീരിയലുകളുടെ ശബ്ദങ്ങളായിരിക്കും. അന്നും ഇന്നും എ?ന്നും സീരിയലുകളെ സ്‌നേഹിക്കുന്ന കൂട്ടരുള്ളപ്പോള്‍ തന്നെ വിമര്‍ശിക്കുന്നവരും ഉണ്ടായിട്ടുണ്ട്.
മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു സീരിയല്‍ ആയിരുന്നു പരസ്പരം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിന് നിരവധി ആരാധകരുണ്ടായിരുന്നു. ദീപ്തി ഐപിഎസ് എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായത്രിയോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരവും ഈ സീരിയലില്‍ ഉണ്ടായിരുന്നു.
പരസ്പരം സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആ താരമാണ് സ്‌നേഹ ദിവാകരന്‍. സീരിയലിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. മീനാക്ഷിയായിട്ടാണ് സ്‌നേഹയെത്തിയത്.
2013 – 14 കാലഘട്ടങ്ങളില്‍ ആയിരുന്നു പരസ്പരം സീരിയല്‍ ആരംഭിച്ചിരുന്നത്. 2018 ലാണ് സീരിയല്‍ അവസാനിക്കുന്നതും. 1500 ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സീരിയല്‍ അവസാനിക്കുന്നത്. വിവാഹശേഷം ഒരു പെണ്‍കുട്ടി ഐ പി എസ് നേടുന്നതാണ് സീരിയലിന്റെ പ്രേമേയം. സീരിയലിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു.
ഇക്കൂട്ടത്തില്‍ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. സ്‌നേഹ ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരുന്നു. സ്‌നേഹ ദിവാക്കരന്‍ എന്ന നായികയുടെ ആദ്യത്തെ സീരിയല്‍ കൂടിയായിരുന്നു പരസ്പരം. നിരവധി ആരാധകരെ സീരിയലിലൂടെ തന്നെ സ്വന്തമാക്കുവാനും സ്‌നേഹയ്ക്ക് സാധിച്ചിരുന്നു.
പല ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. തൃശൂര്‍ സ്വദേശിനിയാണ് സ്‌നേഹ. അമ്മയുടെ ആഗ്രഹപ്രകാരം ആയിരുന്നു അഭിനയത്തിലേക്ക് സ്‌നേഹ എത്തുന്നത്. പരസ്പരത്തിന് ശേഷം പൊന്നമ്പിളി എന്ന സീരിയലിലെ ഒരു മികച്ച കഥാപാത്രത്തെയും സ്‌നേഹ അവിസ്മരണീയമാക്കിയിരുന്നു.
ശേഷം ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്ത പൗര്‍ണമിതിങ്കള്‍ എന്ന പരമ്പരയിലും സ്‌നേഹ എത്തിയിരുന്നു. എന്നാല്‍ പരസ്പരത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്റടുത്ത് വന്നു പലരും വഴക്കു പറയുമായിരുന്നുവെന്നും, ആദ്യമൊക്കെ ഇത്തരം അനുഭവങ്ങള്‍ വേദന നിറച്ചിരുന്നുവെന്നും താരം പറയുന്നു.
എല്ലാര്‍ക്കും മീനാക്ഷി എന്ന പേര് മാത്രമേ അറിയുകയുള്ളൂ. പേര് സ്‌നേഹ എന്നാണെന്ന് പോലും പലര്‍ക്കും അറിയില്ല എന്നും, രസകരമായ രീതിയില്‍ താരം പറയുന്നുണ്ടായിരുന്നു. പലപ്പോഴും പല അമ്മമാരും വന്ന് തന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ വിഷമം തോന്നുമായിരുന്നു.
എന്നാല്‍ ഇത് കഥാപാത്രത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞു മനസ്സിലാക്കിയാല്‍ അതും അവര്‍ക്ക് ചിലപ്പോള്‍ മനസ്സിലാവില്ല. പിന്നീടാണ് മനസ്സിലായത് അവര്‍ നമ്മളെ അത്രത്തോളം ഇഷ്ടപ്പെടുന്നത് കൊണ്ടും നമ്മുടെ കഥാപാത്രത്തെ അത്രത്തോളം അംഗീകരിക്കുന്നത് കൊണ്ടാണല്ലോ അങ്ങനെ വഴക്ക് പറയുന്നത്.
ഇപ്പോള്‍ സീരിയല്‍ മേഖലയില്‍ ഒന്നും സജീവമല്ല നടി. സോഷ്യല്‍ മീഡിയയില്‍ പോലും സ്‌നേഹയെ കാണാറുമില്ല. എവിടെയാണെന്നും സീരിയലിലേക്ക് തിരികെ വരുമോ എന്നുമൊക്കെയാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിനൊന്നും സ്‌നേഹ പ്രതികരിച്ചിട്ടില്ല.