ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് മിത്രാ കുര്യന്‍. ഫാസില്‍ സംവിധാനം ചെയ്ത 2004 റിലീസായ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം. ഡല്‍മ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സിനിമയില്‍ എത്തിയതിനു ശേഷം താരം തന്റെ പേര് മിത്രാ കുര്യന്‍ എന്ന് മാറ്റുകയായിരുന്നു.
2005 ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലെ വേഷം കൈകാര്യം ചെയ്യുവാന്‍ മിത്രയ്ക്ക് സാധിക്കുകയുണ്ടായി. സിദ്ദിഖ് സംവിധാനം ചെയ്ത 2008 പുറത്തിറങ്ങിയ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് താരം പ്രവേശിക്കുകയും ചെയ്തു. ബോഡി ഗാര്‍ഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍, ഗുലുമാല്‍, ഉലകംചുറ്റും വാണിഭന്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം ചിത്രങ്ങളില്‍ ആണ് താരം ഇതുവരെ അഭിനയിച്ചത്.
ഭൂരിഭാഗം സിനിമകളിലും സപ്പോര്‍ട്ടിംഗ് റോളുകളായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവലന്‍ ഉള്‍പ്പെടെ ഏഴ് തമിഴ് ചിത്രങ്ങളിലും മിത്ര അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ തമിഴ് സീരിയലുകളിലും മിത്ര തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജയും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്നും ഇന്നും മിത്രയുടെ പേര് പറയുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബോഡി ഗാര്‍ഡിലെ സേതു എന്ന കഥാപാത്രമാണ്. നയന്‍താര നായികയായി പ്രത്യക്ഷപ്പെട്ട ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ നയന്റെ സുഹൃത്തിന്റെ വേഷം ആണ് മിത്ര കൈകാര്യം ചെയ്തത്. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് സിനിമയില്‍ വരുന്നത് സേതു എന്ന മിത്രാകുര്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ്.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മിത്ര വീണ്ടും സീരിയലില്‍ അഭിനയിച്ചു കൊണ്ടാണ് ലൈംലൈറ്റില്‍ സജീവമായിരിക്കുന്നത്.സീ കേരളയില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലായ അമ്മ മകളിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിത്ര ആണ്. ഒരു അമ്മയുടെയും മകളുടെയും നിര്‍മ്മല സ്‌നേഹത്തിന്റെ കഥ പറയുന്ന അമ്മ മകള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്.
പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സീരിയലിലെ അമ്മ കഥാപാത്രമായാണ് മിത്ര അഭിനയിക്കുന്നത്. മകളെ നിരുപാധികം സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ മകളുടെ സന്തോഷത്തിന് പ്രഥമ സ്ഥാനം നല്‍കുകയും ചെയ്യുന്ന അമ്മയാണ് താരം അവതരിപ്പിക്കുന്ന സംഗീത എന്ന കഥാപാത്രം. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമായിരുന്നു മിത്രാകുര്യന്‍. ബോഡിഗാര്‍ഡ് തമിഴ് പതിപ്പില്‍ അസിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായി പ്രത്യക്ഷപ്പെടുകയായിരുന്നു മിത്ര.
വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം അഭിനയത്തിന് നല്‍കിയ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സീരിയലില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് നടിക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്. ഞാന്‍ എങ്ങും പോയിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി. വിവാഹംകഴിഞ്ഞപ്പോള്‍ കുടുംബത്തിന് കുറച്ച് പ്രാധാന്യം നല്‍കി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം തിരക്കിലായിരുന്നു.
പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സീരിയലിലൂടെ തിരികെ എത്തുകയായിരുന്നു എന്ന് മിത്ര വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അതേ സമയം തന്നെ തനിക്ക് സിനിമാ മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞു പോയതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്.
പലര്‍ക്കും വഴങ്ങി കൊടുത്താല്‍ മാത്രമേ സിനിമാരംഗത്തും സീരിയല്‍ രംഗത്തും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സിനിമയില്‍ സജീവമായി നിലനില്‍ക്കണമെങ്കില്‍ അത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ ഞാന്‍ അതിന് ഒരിക്കലും തയ്യാറായിരുന്നില്ല അതുകൊണ്ട് തന്നെയാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു പോയതെന്നും മിത്ര കൂട്ടിച്ചേര്‍ക്കുന്നു.