in

സൗന്ദര്യം കൂടിപ്പോയത് എനിക്ക് വിനയായി, തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി റാഷി ഖന്ന. വില്ലനിൽ മോഹൻലാലിനൊപ്പം ഒരു കിടിലം റോളിലാണ് റാഷി ഖന്ന അഭിനയിച്ചത്. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് റാഷി ഖന്ന അഭിനയിച്ചു തുടങ്ങുന്നത്.

അതിന് ശേഷം തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതൽ സജീവമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് റാഷി ഖന്ന ആയിരുന്നു.

അതിലെ അന്ന എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് റാഷി ഖന്ന പുറത്തെടുത്തത്. ആര്യ നായകനായ തമിഴ് കോമഡി ഹൊറർ ചിത്രമായ അരൺമനൈ 3യിൽ റാഷിയായിരുന്നു നായിക. റാഷി നായികയാവുന്ന തമിഴിൽ മൂന്നും തെലുങ്കിൽ രണ്ട് സിനിമകളുടെയും ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

ഇത് കൂടാതെ രണ്ട് വെബ് സീരീസുകളിലും റാഷി അഭിനയിക്കുന്നുണ്ട്. അത്രത്തോളം തെന്നിന്ത്യയിൽ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തിൽ അഭിനയിച്ചതോടെ മലയാളികളിൽ പലരും റാഷിയെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിരയാൻ തുടങ്ങിയിരുന്നു.

തെന്നിന്ത്യയിൽ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തിൽ അഭിനയിച്ചതോടെ മലയാളികളിൽ പലരും റാഷിയെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിരയാൻ തുടങ്ങിയിരുന്നു. റാഷി വീണ്ടും മലയാളത്തിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

80 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്. തനിക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും കഥാപാത്രങ്ങള്‍ ലഭിക്കാതാവുകയും ചെയ്തിട്ടുണ്ടാണ് റാഷി ഖന്ന പറയുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തെ കുറിച്ച് റാഷി പറഞ്ഞത് ഇങ്ങനെയാണ്… ഒരു സ്ത്രീയെ അഭിനന്ദിക്കുന്നത് എങ്ങനെയാണ് അവളെ ഒരു വസ്തുവായി മാത്രം കാണുന്നതിലെ തെറ്റ് എന്താണ് എന്നൊന്നും ആളുകള്‍ക്ക് അറിയില്ല.

പലപ്പോഴും സ്ത്രീകളെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുന്നതും അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന രീതിയുമുണ്ട്. ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട് അതിനായി കുട്ടികളായിരുക്കുമ്പോള്‍ മുതല്‍ അവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കണം.

സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍ നമ്മള്‍ ഗ്ലാമര്‍ റോള്‍ ചെയ്യുന്ന നടിയായിരിക്കണം അല്ലെങ്കില്‍ എല്ലാവരിലും മികച്ച നടിയായിരിക്കണം. നിരവധി സ്റ്റീരിയോടൈപ്പ് ചിന്താഗതികള്‍ സിനിമാ മേഖലയിലുണ്ട്.

ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്. വേഷപകര്‍ച്ച നിങ്ങള്‍ക്ക് പറ്റും എന്ന് തോന്നുന്നില്ല. എന്നാണ് ഒരു വട്ടം ഓഡീഷന്‍ ചെയ്ത് നോക്കാന്‍ പറഞ്ഞാല്‍ പോലും ആരും തയ്യാറാകുന്നില്ല.

അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല. പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാന്‍ ശ്രമിക്കാറില്ല. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട് റാഷി ഖന്ന കൂട്ടിച്ചേര്‍ത്തു.

Written by Editor 3

ഗപ്പിയിലെ ആമിനക്കുട്ടിയല്ലേ ഇത്.. ആളാകെ മാറി പോയല്ലോ.. അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ… വീഡിയോ വൈറൽ

ക്യാമറ കണ്ണുകൾ എലാം താരത്തിന്റെ പുറകിൽ.. അവാർഡ് ചടങ്ങിൽ അതീവ ഗ്ലാമറസ് പ്രിയ മോഡൽ: വീഡിയോ വൈറൽ