മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാണ് ലക്ഷ്മി.
നൃത്തച്ചുവടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോള്‍ സിനിമകളിലും സജീവ സാന്നിധ്യമാണ്. പതിമൂന്നോളം ചിത്രങ്ങളില്‍ ആണ് ലക്ഷ്മി ഇതിനോടകം വേഷമിട്ടത്. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ തേടി മലയാളി വിദേശത്തേയ്ക്ക് പറന്നപ്പോള്‍ കലയെ നെഞ്ചേറ്റിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് എത്തുകയായിരുന്നു പാരിസ് ലക്ഷ്മി.
കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യ ആണെങ്കില്‍ പോലും കേരളത്തില്‍ സ്വന്തമായ വ്യക്തിത്വം സൃഷ്ടിച്ചെടുത്ത വിദേശ വനിതയാണ് ലക്ഷ്മി എന്ന പാരീസ് ലക്ഷ്മി. മികച്ച നര്‍ത്തകി കൂടിയായ താരം കേരളത്തിനകത്തും പുറത്തും ആയി നിരവധി ഡാന്‍സ് പ്രോഗ്രാമുകളില്‍ തന്റെതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ബിഗ് ബി ആയായിരുന്നു പാരീസ് ലക്ഷ്മിക്ക് മലയാളസിനിമയിലേക്ക് പ്രവേശനം നല്‍കിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡെയ്സില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി. മറിയം സോഫിയ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. അഞ്ചാം വയസ്സു മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന പാരീസ് ലക്ഷ്മിക്ക് കേരളത്തോട് വലിയ പ്രിയമായിരുന്നു.
കഥകളി കലാകാരനായ സുനിലും ആയി ലക്ഷ്മിയുടെ വിവാഹം നടക്കുന്നത് പ്രണയത്തിനൊടുവിലാണ്. ഇരുവരും തമ്മില്‍ 13 വയസ്സിന് വ്യത്യാസമുണ്ട്. ആദ്യമായി പരിചയപ്പെടുമ്പോള്‍ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന 21 വയസ്സും ആയിരുന്നു പ്രായം.
ലക്ഷ്മിയെ പോലെ തന്നെ മാതാപിതാക്കളും കലാകാരന്മാര്‍ ആണ്. മകള്‍ക്കൊപ്പം കഥകളി കാണണമെന്ന് ആഗ്രഹവുമായാണ് ഇരുവരും ലക്ഷ്മിയെയും കൂട്ടി സുനിലിനെ സമീപിക്കുന്നത്. കലയോട് പ്രിയമുള്ള കുടുംബം ഓരോ വര്‍ഷവും കേരളത്തില്‍ എത്തുമ്പോള്‍ സുനിലിനെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു.
ഈ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. എന്നാല്‍ ഇവരുടെ പ്രണയത്തിന് വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഇരുവരും ഒന്നായി. അതേസമയം ലക്ഷ്മിക്ക് പറയാന്‍ തന്റെ ഒരു വലിയ ഭൂതകാലത്തിലെ കഥ കൂടി ഉണ്ടായിരുന്നു.
സുനിലുമായുള്ള പ്രണയ ലോകത്തിലേക്ക് എത്തുമ്പോഴും ജീവിക്കാന്‍ പണം കണ്ടെത്തുന്നത് ലക്ഷ്മി നന്നായി ബുദ്ധിമുട്ടിയിരുന്നു. നൃത്തം ആയിരുന്നു ലക്ഷ്മിയുടെ ഏക വരുമാനം. ഇന്ത്യയിലെ വിസ തീര്‍ത്തതോടെ കൂടി ലക്ഷ്മിക്ക് ഫ്രാന്‍സിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
പണത്തിനായി തെരുവില്‍ നൃത്തം ചെയ്യേണ്ട ഗതികേട് പോലും ലക്ഷ്മിക്ക് ഉണ്ടായി. വഴിയരികില്‍ ഭരതനാട്യം കളിച്ചും ചുറ്റും കൂടുന്ന ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടിന് നൃത്ത ചുവടുകള്‍ പങ്കുവെച്ചും ലക്ഷ്മി വരുമാനം കണ്ടെത്തി. നൃത്ത പരിശീലനം ആയാണ് ലക്ഷ്മി ഈ പ്രകടനങ്ങളെ എല്ലാം സ്വയം വിലയിരുത്തുന്നത്. ഫ്രാന്‍സിലെ തെക്കന്‍ മേഖലയിലാണ് ജനിച്ചതെങ്കിലും കേരളമാണ് ലക്ഷ്മിക്ക് ഇപ്പോള്‍ എല്ലാം.
ഇപ്പോള്‍ മലയാളം നന്നായി വഴങ്ങും പാരിസ് ലക്ഷ്മിയ്ക്ക്. അത്രയേറെ ലക്ഷ്മി നൃത്തത്തെ സ്‌നേഹിക്കുന്നു. അതില്‍ നിന്ന് ഇന്നുള്ള ജീവിതത്തിലേക്ക് എത്താന്‍ ലക്ഷ്മി ഒരുപാട് കഷ്ട്ടപെട്ടു. നൃത്തമാണ് ജീവിതത്തില്‍ തനിക്ക് ഏക തുണയെന്ന് തിരിച്ചറിഞ്ഞ ലക്ഷ്മി സിനിമാ അഭിനയം തുടരുമ്പോഴും നൃത്തത്തെ മുറുകിപ്പിടിച്ചുകൊണ്ടാണ് ജീവിത യാത്ര തുടരുന്നത്. ഇന്ന് മികച്ചൊരു നര്‍ത്തകിയും അഭിനേത്രിയും കൂടിയാണ് ലക്ഷ്മി.