ചില ഹൃസ്വചിത്രങ്ങള്‍ സിനിമകളെ വെല്ലുംവിധമാണ് തയ്യാറാക്കാറ്. അടുത്തിടെ അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സ് എന്ന ഹൃസ്വചിത്രം നിരവധി പേരാണ് കണ്ടത്. ഒരു സിനിമ കണ്ടിറങ്ങിയ പോലെയെന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.
ഇത്തരത്തില്‍ നിരവധി ഹൃസ്വചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഹൃസ്വചിത്രമാണ് ഞാന്‍ ദേവദാസി. തമ്പുരാന്റെ രാവുകള്‍ക്കു ഹരം പകരാന്‍ അവളെത്തി എന്ന ടാഗ് ലൈനോടെ പുറത്ത് വന്നിരിക്കുന്ന ഹ്രസ്വ ചിത്രം ആണ് ഞാന്‍ ദേവദാസി.
ഈ വെബ് സീരീസിന്റെ ആദ്യഭാഗമാണ് റിലീസ് ആയിരിക്കുന്നത്. മായാ ശങ്കറാണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. നമ്പൂതിരി ഇല്ലത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ആഗമനം എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
വളരെ വ്യത്യസ്തമായ കഥപറച്ചില്‍ എന്നാണു പ്രേക്ഷകരുടെ അഭിപ്രായം. ക്യാമറ അനീഷ് തിരൂര്‍ , കലാസംവിധാനം അശോകന്‍ കുറ്റിപ്പുറം . രമേശ്, നൗഫിയ, സുനില്‍ ശ്രീശൈലം, രാജന്‍ തലക്കാട്ട് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
16 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ഈ ഷോര്‍ട് ഫിലം പിന്തുടരുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വൈറല്‍ ആകാന്‍ കാരണം. ആഗമനം എന്നാണ് ഫസ്റ്റ് എപ്പിസോഡ് പേര് കൊടുത്തിരിക്കുന്നത്.
രണ്ടാമത്തെ എപ്പിസോഡിന് രതിനിര്‍വേദം എന്നാണ് പേര്. ഒന്നാം ഭാഗം കണ്ടവര്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. അധികം വൈകാതെ തന്നെ രണ്ടാമത്തെ ഭാഗവും റിലീസ് ആകും എന്ന് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
നമ്പൂതിരി ഇല്ലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല സൃഷ്ടി, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു, കാത്തിരിക്കുന്നു, നല്ല ഷോര്‍ട് ഫിലിം തുടങ്ങിയ കമന്റുകളാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഹൃസ്വചിത്രത്തിന് താഴെ വരുന്നത്.
അതേസമയം നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. ലൈം ഗിക ദാരിദ്ര്യം, ഷക്കീല സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടതായിരിക്കും തുടങ്ങിയ കമന്റുകളാണ് വരുന്നത്. എന്നിരുന്നാലും വീഡിയോ സോഷ്യൽ മീഡിയ ഒട്ടാകെ വൈറാലാണ്.