in

പുരുഷനും മാഗിയും ഒരു പോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും; റെജീന കാസന്ദ്ര പറയുന്നത് ഇങ്ങനെ

പൊതുവേ, സെലിബ്രിറ്റികള്‍ പൊതുസ്ഥലത്ത് ദ്വയാര്‍ത്ഥ തമാശകള്‍ പറയാറില്ല. എന്നാല്‍ നടി റെജീന കസാന്ദ്ര വ്യത്യസ്തയാണ്. മുമ്പ് പല അവസരങ്ങളിലും താരം ദ്വയാര്‍ത്ഥമുള്ള തമാശകള്‍ പറഞ്ഞിട്ടുണ്ട്. താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.

നടി നിവേത തോമസിനൊപ്പം റെജീന തന്റെ വരാനിരിക്കുന്ന ചിത്രമായ സാക്കിനി ഡാകിനിയുടെ പ്രചരണം നടത്തുകയായിരുന്നു. പ്രൊമോഷന്‍ ചെയ്യുന്നതിനിടയില്‍, പുരുഷന്മാരെ മാഗി നൂഡില്‍സുമായി താരതമ്യപ്പെടുത്തി താരം ഒരു തമാശ പറഞ്ഞു.

മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും എന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

എവരു, സുബ്രഹ്‌മണ്യം ഫോര്‍ സെയില്‍, ഷൂര്‍വീര്‍, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡ് സുന്ദരി റെജീന കസാന്ദ്ര, ചലച്ചിത്ര-വിനോദ വ്യവസായത്തിലെ പ്രശസ്തയാണ്.

തന്റെ അതിശയകരമായ അഭിനയ വൈദഗ്ധ്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം, റെജീനയുടെ പല തുറന്നു പറയലുകള്‍ പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം ഇന്‍ഡസ്ട്രിയിലെ മുന്‍ നിര നായികയാകുന്നത് സ്വപ്നം കണ്ട റെജീന കരിയര്‍ നിലനിര്‍ത്താന്‍ ഒട്ടേറെ നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ തയാറായിരുന്നു.

ചൂടന്‍ രംഗങ്ങളിലും റെജീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നവീന്‍ ചന്ദ്രയ്ക്കൊപ്പം ലിപ് ലോക്ക് രംഗങ്ങളിലും ബെഡ്‌റൂം രംഗങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2005-ല്‍ കണ്ട നാല്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2012 ല്‍ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ താരം അഭിനയം ആരംഭിക്കുന്നത്. തെലുങ്ക് ഭാഷയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാര്‍ഡ് താരം നേടുകയും ചെയ്തു.

2010ല്‍ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. അഭിനയ മികവു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Written by Editor 3

പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറി നിൽക്കൻ കാരണം; നടി സുജ കാർത്തിക മനസ്സ് തുറക്കുന്നു

പഴയ അമ്മ സീരിയലിലെ നമ്മുടെ ചിന്നുവിനെ ഓർമയില്ലേ? താരമിപ്പോൾ കോളേജ് ലക്ച്ചറർ ആണ്.. ഗൗരി കൃഷ്ണയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ