മലയാള സീരിയൽ സിനിമ പ്രേക്ഷകർക്ക് സുപരിചതനായ ഒരു താരം ആണ് കിഷോർ. ഇതിനകം ഏകദേശം 300ൽ പരം സീരിയലിൽ താരം അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾ ചെയുനത്തിൽ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. അതുകൊണ്ട് താരം സീരിയലിൽ എറ്റവും കൂടുതൽ ചെയ്യുന്നത് നെഗറ്റീവ് വേഷങ്ങൾ ആണ്. സീരിയൽ കാണുന്ന എല്ലാ പ്രേക്ഷകർക്കും താരത്തിനെ വളരെ നന്നായി അറിയാം.
ഇപ്പോൾ ഭാര്യ സരിതയ്ക്കൊപ്പം രണ്ട് കുട്ടികളോട് കൂടിയ ജീവിതം നയിക്കുകയാണ് താരം. പഠന കാലം മുതൽ തന്നെ അഭിനയ ജീവിതത്തിൽ താരം സജീവം ആയിട്ട് തന്നെ ഉണ്ടായിരുന്നു. ഡിഗ്രി ശേഷം താരം നാടക വേദികളിൽ തിളങ്ങാൻ തുടങ്ങിയിരുന്നു. ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും കാഞ്ചീപുരത്തെ കല്യാണം എന്ന സിനിമയിൽ ആണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി കിഷോർ 37 ദിവസവും സീരിയലിൽ നിന്നും ഇടവേള എടുത്തിട്ടാണ് സിനിമയിൽ അഭിനയിക്കാൻ പോയത്. അതുകൊണ്ട് തന്നെ താരം ഇനി സീരിയലികളിൽ അഭിനയിക്കൂല എന്നും സിനിമയിൽ മാത്രം ആണ് അഭിനയിക്കുക എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സംഭവത്തോട് കൂടി ജോലി ഇല്ലാതെ 2 മാസം വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി.
ആ സമയത്ത് താരം ഡ്രൈവിംഗ് ചെയ്തിട്ടാണ് കുടുംബം പോറ്റിയത്. തനിക്ക് ഏത് വണ്ടി വേണമെങ്കിൽ ഓടിക്കാൻ അറിയാം എന്നും താരം പറഞ്ഞു.
സീരിയൽ ഇല്ലാതെ സമയത് സാമ്പത്തികമായി ഒരുപാട് പ്രശ്ങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് ഡ്രൈവർ ജോലി ചെയ്താണ് കുടുംബം പോറ്റിയത്. ഇനിയും സീരിയലിൽ അവസരം കിട്ടിയാൽ ഇനിയും അഭിനയിക്കാൻ തയാർ ആണെന്നും താരം മനസ്സ് തുറന്നു.