സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന വളരെ ചുരുക്കം ചില താരങ്ങളെ മലയാളത്തില്‍ ഇപ്പോഴുള്ളൂ. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ‘പട്ടുസാരി’യിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ അഭിനയത്രിയാണ് സാധിക വേണുഗോപാല്‍.
സമൂഹമാധ്യമങ്ങളില്‍ അടക്കം സജീവമായ താരം തന്റെ പല നിലപാടുകളും തുറന്നു പറയുന്നതില്‍ മുന്‍പന്തിയിലുമാണ്. നിരവധി ഫോട്ടോഷോട്ടുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത താരം ഗ്ലാമറസ് ചിത്രങ്ങള്‍ക്കാണ് അധികവും പ്രാധാന്യം നല്‍കുന്നത്.
കലാഭവന്‍ മണി നായകനായ എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ താരം നായികയായി വേഷം കൈകാര്യം ചെയ്തിരുന്നു. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത താരം അധികം തിളങ്ങിയിട്ടുള്ളത് ടെലിവിഷന്‍ പരമ്പരകളിലാണ്. പാപ്പന് ആണ് താരത്തിന്റെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം.
അഭിനയരംഗത്ത് തന്റേതായ മികവ് പുലര്‍ത്തുന്നതോടൊപ്പം തന്നെ സാമൂഹിക കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുവാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അധികവും ഗ്ലാമര്‍ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും പലപ്പോഴും താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്.
തന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ക്ക് അതിന്റേതായ രീതിയില്‍ മറുപടി നല്കുവാനും സാധികയ്ക്ക് യാതൊരു മടിയുമില്ല. ഇടക്കാലത്ത് താരം പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ അധികവും സാരിയില്‍ ഉള്ളതായിരുന്നു. സാരിയില്‍ എങ്ങനെ ഗ്ലാമര്‍ ഫോട്ടോസ് നടത്താം എന്ന് തെളിയിച്ചിട്ടുള്ള ജനപ്രീതി നേടിയ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സാധിക.
പട്ടുസാരി എന്ന പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയതോടെയാണ് സാധിക ആളുകള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. അതിനുശേഷം സിനിമയില്‍ അടക്കം നിരവധി അവസരങ്ങള്‍ ലഭിച്ച താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യം പട്ടുസാരിയിലെ വേഷം താരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മോഡലിങ് രംഗത്ത് തിളങ്ങി നില്ക്കുന്ന വൈഗയും ഒന്നിച്ചുള്ള യാത്രകളും വിശേഷങ്ങളും ഒക്കെ സാധിക തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആളുകളെ അറിയിക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കുന്നതില്‍ എന്നും താരം മുന്‍പന്തിയില്‍ തന്നെയാണ്.
ശരീരത്തില്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ അടക്കം താരം സൈബര്‍ ലോകത്ത് പങ്കുവെച്ചപ്പോള്‍ വളരെ മികച്ച പ്രതികരണം തന്നെയായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ വളരെ മോശമായ രീതിയില്‍ തനിക്ക് മെസേജ് അയച്ചയാളെ തുറന്നു കാട്ടുകയാണ് സാധിക.
” ചേച്ചി ഒരു കളി കിട്ടുമോ” എന്നാണ് താരത്തോട് ഒരു വ്യക്തി ചോദിച്ചത്. ഇതോടെ താരം മെസേജിന്റെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടു. മെസ്സേജ് ചെയ്ത ആളെ മെന്‍ഷന്‍ ചെയ്തു കൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് അടിക്കുറിപ്പ് ഇങ്ങനെ നല്കി. ‘ സാക്ഷര കേരളത്തിലെ അയ്യോ പാവം സല്സ്വഭാവികള്” എന്ന്.