മലയാളികള്ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് നവ്യ നായര്. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും താരം നടത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്ത് ഒരുത്തീ ആയിരുന്നു നവ്യയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ. കഴിഞ്ഞ ദിവസം താൻ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണെന്ന സന്തോഷവാർത്തയും നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.
മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്നാണ് നവ്യയുടെ സംരംഭത്തിന്റെ പേര്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവ്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. തിരക്കുകൾ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചിരുന്നു
ഭക്ഷണം കഴിക്കാനെത്തിയ ചിത്രമാണ് താരം പങ്കുവച്ചത്. എന്നാൽ ഈ ചിത്രത്തിനടിയിൽ വന്ന ഒരാളുടെ കമന്റിന് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് പ്രിയ താരം. നിർഭയനാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സ്നേഹം തെരഞ്ഞെടുക്കൂ എന്നാണ് നവ്യ തന്റെ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.
ഈ ചിത്രത്തിന് താഴെ വന്ന കമന്റിനാണ് താരം മറുപടി നൽകിയിരിക്കുന്നത്. കെട്ടിയോനെയും കളഞ്ഞിട്ട് പണം, ഫാൻസ് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ, ജീവിതം ഒന്നേ ഉള്ളൂ, സന്തോഷം എന്നാണ് കമന്റ്.
ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ.. പിന്നെ അവസാനം പറഞ്ഞ വരി കറക്ട് ആണ് കേട്ടോ… ജീവിതം ഒന്നേ ഉള്ളൂ. നിങ്ങളും സന്തോഷം ആയി ഇരിക്കൂ. എന്തിനാ ദുഷിപ്പൊക്കേ പറഞ്ഞു നടക്കുന്നേ..
എന്നായിരുന്നു നവ്യയുടെ മറുപടി. നവ്യയുടെ ഈ മറുപടിയെ കൈയ്യടിയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ മറുപടിയെന്നാണ് പലരുടേയും കമന്റ്. ഇഷ്ട്ടം എന്ന സിനിമയിലൂടെ ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിലും പിന്നീട് നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായി താരം മാറുകയായിരുന്നു.
തുടർന്നിങ്ങോട്ട് നിരവധി സിനിമകളിലൂടെ നായികയായും പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെയും അഭിനയ ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു നവ്യ. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാലത്തും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുള്ള താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്.
അതിനാൽ തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒരുത്തി എന്ന സിനിമയിലൂടെയുള്ള തിരിച്ചുവരവിന് ശേഷം അഭിനയ ലോകത്ത് സജീവമാകുന്നതിനായി മകനുമൊത്ത് കൊച്ചിയിലാണ് താരം നിലവിൽ താമസിക്കുന്നത്.