in

നഗ്മയുടെയും ഗാഗുലിയുടെയും ശക്തമായ പ്രണയം രണ്ട് വർഷം നീണ്ടു നിന്നു, പക്ഷെ പിന്നീട് അവക്കിടയിൽ സംഭവിച്ചത് വളരെ വൈകിയാണ് ലോകമറിഞ്ഞത്: സംഭവം ഇങ്ങനെ

ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയ വാര്‍ത്തയിലെ താരങ്ങളായിരുന്നു സൗരവ് ഗാംഗുലിയും നഗ്മയും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളും നിലവിലെ ബിസിസിഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി.

ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ ദാദ. നഗ്മയാകട്ടെ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ നിറ സാന്നിധ്യമായി മാറിയ നടിയും. 2000 ലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളും നടിമാരും തമ്മിലുള്ള പ്രണയം ഇന്ത്യയിൽ സാധാരണമാണ്. അക്കൂട്ടത്തിൽ ഒന്നായിരുന്നു ഗാംഗുലി-നഗ്മ പ്രണയവും. ഗാംഗുലിയുമായുള്ള ബന്ധം ശരിവെയ്ക്കുന്ന രീതിയിൽ ഒരു അഭിമുഖത്തിൽ നഗ്മ പ്രതികരിച്ചിട്ടുമുണ്ട്.

പ്രണയവാര്‍ത്തകള്‍ താന്‍ ഒരിക്കലും നിരസിച്ചിരുന്നില്ലെന്നായിരുന്നു നഗ്മയുടെ പ്രതികരണം. ”ഒരാള്‍ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തില്‍ മറ്റൊരാളുടെ സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം” എന്നായിരുന്നു നഗ്മ പറഞ്ഞത്.

ഗാംഗുലിയുമായുള്ള ബന്ധം നിഷേധിക്കുന്നില്ലെന്നും ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ഗാംഗുലി കരിയറിൽ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.

1999 ലെ ലോകകപ്പിനിടെയായിരുന്നു നഗ്മയും സൗരവ് ഗാംഗുലിയും കണ്ടുമുട്ടുന്നത്. ഇരുവരും പിന്നീട് പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടതോടെയാണ് പ്രണയ വാര്‍ത്തകള്‍ സജീവമായി മാറിയത്. ഇരുവര്‍ക്കുമിടയിലെ വളരുന്ന സൗഹൃദം ഗാംഗുലിയുടെ വിവാഹ ജീവിതത്തെ തന്നെ അലട്ടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്തിരുന്നാലും അധികം വൈകാതെ തന്നെ പ്രണയ വാര്‍ത്തകള്‍ അവസാനിക്കുകയായിരുന്നു. തങ്ങളുടെ ബ്രേക്കപ്പ് വാര്‍ത്തകളോടും നഗ്മ പ്രതികരിച്ചിരുന്നു. ”കരിയര്‍ ആയിരുന്നു അവിടെ ഞാണിന്മേലുണ്ടായിരുന്നത്. മറ്റ് ചില കാര്യങ്ങളും. പിരിയുക തന്നെ ചെയ്യണമായിരുന്നു.

ഈഗോയില്‍ മുറുകെ പിടിച്ച് ഒരുമിച്ച് തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ പിരിയുന്നതായിരുന്നു നല്ലത്” എന്നാണ് നഗ്മ പറഞ്ഞത്. ക്രിക്കറ്റ് മൈതാനത്തെ സൗരവ്വ് ഗാംഗുലിയുടെ മോശം പ്രകടനത്തിന് നഗ്മയെ ആരാധകര്‍ അധിക്ഷേപിക്കുന്നതും ഒരിടയ്ക്ക് പതിവായിരുന്നു.

”വല്ലാതെയാകുമ്പോള്‍ രണ്ടു പേരുടേയും താല്‍പര്യങ്ങളെ അത് ബാധിക്കും. പിന്നെ പതിയെ, മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷമാണ് കൊണ്ടു വരേണ്ടതെങ്കിലും, നിങ്ങള്‍ കൊണ്ട് വരിക ദുരിതമായിരിക്കും. പിന്നെ നല്ലത് പിരിയുകയും മുന്നോട്ട് പോവുകയുമാണ്” എന്നും നഗ്മ പറഞ്ഞു.

ഗാംഗുലി പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെ വിവാഹം ചെയ്തു. 1997 ഫെബ്രുവരി 21-നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും സന എന്നു പേരുള്ള ഒരു മകളുണ്ട്. അതേസമയം നഗ്മ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്ന് നഗ്മ രാഷ്ട്രീയ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

Written by Editor 3

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹം, വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു; മലയാളികളുടെ പ്രിയനടി സുചിത്രയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

എസ്കലേറ്ററിൽ കയറി ഡാൻസ് കളിച്ച നടി സോന നായർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ: വീഡിയോ വൈറൽ