സീക്രട്ട് ഗെയിംസ് എന്ന വെബ്സൈറ്റിലൂടെ തിളങ്ങിയ താരമാണ് കുബ്ര സൈത്. പതിനേഴാം വയസ്സിൽ തനിക്ക് നേരിടേണ്ടിവന്ന ലൈം ഗിക ദുരുപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടി രംഗത്തെത്തിയിരുന്നു. തൻറെ പുസ്തകത്തിലാണ് താരം ഇത്തരത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തിയത്.
ഈ പുസ്തകത്തിൽ തന്നെ ഒരു കുടുംബ സുഹൃത്ത് ലൈം ഗികമായി ചൂഷണം ചെയ്തു എന്നാണ് ഇവർ വ്യക്തമാക്കിയത്. ആ കുടുംബ സുഹൃത്തിനെ എക്സ് എന്ന് അഭിസംബോധന ചെയ്തതാണ് താരം കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷമാണ് താൻ നേരിടേണ്ടിവന്ന ലൈം ഗിക ദുരിതത്തെക്കുറിച്ച് അമ്മയോടു പോലും തുറന്നു പറയുവാൻ തനിക്ക് ധൈര്യം കിട്ടിയത് എന്ന് നടി വ്യക്തമാക്കുന്നു. താരത്തിന്റെ തുറന്നുപറച്ചിൽ ഇങ്ങനെയാണ്… 17 വയസ്സുള്ളപ്പോഴാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടത്.
കുടുംബത്തിൻറെ ഒപ്പം സ്ഥിരമായി ഒരു റസ്റ്റോറന്റിൽ പോകുമായിരുന്നു താൻ. ആ സ്ഥാപനത്തിൻറെ ഉടമയാണ് തന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്തത്. അയാളെ എക്സ് എന്നാണ് ഞാൻ വിളിക്കുന്നത്. അയാൾ പിന്നീട് കുടുംബ സുഹൃത്തും വിശ്വസ്തനുമായി മാറി.
കുടുംബത്തിൻറെ അവസ്ഥയറിഞ്ഞ് സാമ്പത്തികമായി ഒരുപാട് സഹായിക്കുകയും ചെയ്തു. സാമ്പത്തികമായി സഹായിക്കുമ്പോൾ അയാൾ മറ്റൊരു വിധത്തിൽ തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു. അങ്കിൾ എന്ന് വിളിക്കാൻ പാടില്ല എന്ന് അയാൾ പറഞ്ഞിരുന്നു. ഒരിക്കൽ താൻ ഇരുന്ന കാറിൻറെ പിൻസീറ്റിലേക്ക് അയാളുടെ കൈ വന്നു.
പിന്നീട് തൻറെ ഡ്രസ്സ് മാറ്റി തുടയിൽ തടവാൻ തുടങ്ങി. അയാൾ വീട്ടിലെ സ്ഥിരം സന്തർഷകനായിരുന്നു. തൻറെ അമ്മ അയാൾക്കൊപ്പം സമയം ചെലവഴിക്കുകയും അയാൾക്ക് ആഹാരം പാചകം ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ അമ്മയുടെ മുന്നിൽ വെച്ച് അയാൾ തന്റെ കവിളിൽ ചുംബിച്ചു.
തന്നെ അത് വല്ലാതെ മിണ്ടാതെ നിൽക്കുകയായിരുന്നു ചെയ്തത്. ഒരു ദിവസം തന്നെ അയാൾ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ആദ്യമായ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ കുടുംബത്തിന് അയാൾ സാമ്പത്തികമായി ഒരുപാട് സഹായിച്ചിരുന്നത് കൊണ്ട് തന്നെ പുറത്തു പറഞ്ഞാൽ കുടുംബം നശിക്കും എന്ന് ഞാൻ വിശ്വസിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഇത് അമ്മയോട് പോലും തുറന്നു പറയാൻ ധൈര്യം ഉണ്ടായതെന്ന് താരം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ അടക്കം താരം സജീവ സാന്നിധ്യമാണ്. ഇതിനോടകം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റും ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി രംഗത്ത് എത്തുന്നത്.