ഒരു സമയത്ത് മലയാള സിനിമയില്‍ സജീവമായ താരമായിരുന്നു ഭാവന.നമ്മള്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. 2002 മുതലാണ് താരം അഭിനയ ജീവിതത്തില്‍ സജീവമാക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.എന്നാല്‍ അഭിനയ ജീവിതത്തില്‍ സജീവമായിരിക്കുന്ന സമയത്താണ് താരത്തെ ചുറ്റിപറ്റി ഒരുപാട് സംഭവങ്ങള്‍ നടക്കുന്നത്. അതിന് ശേഷം താരം അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
പിന്നീട് വീണ്ടും സിനിമകളില്‍ സജീവമായി താരം. ഇപ്പോഴിതാ താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ചായിരുന്നു താരം വിസ സ്വീകരിച്ചത്. ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ഡ്രസ്സിലാണ് ഭാവനയെത്തിയത്.
ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ധരിച്ചിരുന്നതു ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തു.
ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം. ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്.
‘‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ.’’–ഭാവന പറഞ്ഞു.
‘‘എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’’– ഭാവന വ്യക്തമാക്കി.