ദക്ഷിണേന്ത്യൻ ചലച്ചിത്ര താരങ്ങളിൽ അറിയപ്പെടുന്ന ഒരാളാണ് മോഹിനി. 1991ൽ പ്രദർശനത്തിന് എത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതേ വർഷം തന്നെ ആദ്യ തെലുങ്ക് ചിത്രത്തിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. ആദിത്യ 369 എന്ന ചിത്രത്തിൽ ആയിരുന്നു അത്.
പിന്നീട് ഡാൻസർ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച താരം മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബ കോടതി, ഉല്ലാസപ്പൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂർ കനവ്, വേഷം, കളക്ടർ, പഞ്ചാബി ഹൗസ് തുടങ്ങിയവ താരത്തിന്റെ കരിയറിൽ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരങ്ങൾ ഒരാളായിരുന്നു മോഹിനി. പതിനാലാം വയസ്സിൽ നായികയായി അരങ്ങേറിയ താരം ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായിക തന്നെയായിരുന്നു. വിവാഹം കഴിച്ച് യുഎസിൽ സ്ഥിരതാമസം ആക്കിയിരിക്കുകയായിരുന്നു താരം. മോഹിനിയുടെ വ്യക്തിജീവിതം വാർത്തകളിൽ എന്നും നിറഞ്ഞ് നിന്നിരുന്നു.
മതം മാറുന്നതോടെയാണ് താരത്തെ സോഷ്യൽ മീഡിയ വാർത്തകൾ ഇടം പിടിക്കുന്നത്. ഹിന്ദുമതവിശ്വാസിയായിരുന്ന മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. താരത്തിനൊപ്പം കുടുംബവും മതം മാറുകയായിരുന്നു. ഇപ്പോൾ മതപ്രഭാഷകയാണ് മോഹിനി. തൻറെ മതം മാറ്റത്തെ കുറിച്ചുള്ള മോഹിനിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറുകയാണ്.
ഞാൻ ജനിച്ചത് മഹാലക്ഷ്മിയായാണ്. ഒരു ബ്രാഹ്മണകുടുംബത്തിൽ ആയിരുന്നു ജനനം. ഇരുപത്തിയേഴാം വയസ്സുവരെ ഹിന്ദുവായിരുന്നു. ഞാൻ വിവാഹം കഴിച്ച ആളും ബ്രാഹ്മണൻ ആണ്. അവർ പാലക്കാട് ബ്രാഹ്മണരും ഞങ്ങൾ തഞ്ചാവൂർ ബ്രാഹ്മണരും.
എൻറെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്. രോഗവും വന്നു. ഞാൻ ഇനി ഉണ്ടാകില്ല എന്ന് വരെ പറഞ്ഞു. ഈ പ്രശ്നങ്ങളൊന്നും ഞാൻ പ്രാർത്ഥിച്ചിട്ടും പൂജകൾ ചെയ്തിട്ടും മാറിയില്ല. എൻറെ മതത്തിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. ഞാൻ ചെയ്യുന്ന പൂജകൾക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല.
ആ ചോദ്യങ്ങൾക്ക് ഒന്നും ആ മതത്തിൽ ഉത്തരം കിട്ടിയില്ല. എന്നെ ആരും നിർബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാൻ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടി ആയതും വെളിച്ചം കാണിച്ചുതന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു.
ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാൻ പറഞ്ഞത്. വേറെ മതത്തിലെ ഇവർ എന്തിനാണ് വന്നതെന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ എൻറെ വീട്ടിലുള്ള ഇന്ദ്ര എന്ന പെൺകുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെ കുറിച്ചും എല്ലാം ഞാൻ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് എന്നാണ് താരം പറയുന്നത്.