in

അമ്പതിനായിരം രൂപ കൊടുത്ത് അത് ഞാൻ വാങ്ങി, ഒടുവിൽ സംഭവിച്ചത് അങ്ങനെ; തബുവിന് സംഭവിച്ച അമളി ഇങ്ങനെ

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് തബു. രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി ബഹുമതികൾക്ക് താരം ഇതിനോടകം അർഹയായിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ ചെറിയ ബഡ്ജറ്റ് ചിത്രങ്ങളിലാണ് താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

2011 ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് താരം അർഹയായി. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1985ൽ നൗ ജവാൻ എന്ന ചിത്രത്തിൽ ദേവാനന്തിന്റെ മകളായി അഭിനയിച്ചു. ഒരു നായികയായി താരം ആദ്യമായി വേഷം കൈകാര്യം ചെയ്യുന്നത് തെലുങ്ക് ചിത്രമായ കൂലി നമ്പർ വൺ എന്ന ചിത്രത്തിലാണ്.

താരത്തിന്റെ ആദ്യത്തെ ഹിന്ദി ചിത്രം അധികമാരും ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് വന്നവയൊക്കെ വളരെയധികം ജനപ്രിയമായവ ആയിരുന്നു. 94ൽ പുറത്തിറങ്ങിയ വിജയിപ്പത് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ താരം സിനിമ രംഗത്ത് കൂടുതൽ സജീവമാവുകയുണ്ടായി.

ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം അടക്കം നേടുവാനും താരത്തിന് അവസരം ലഭിച്ചു. 1996ൽ 8 ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഇതിൽ മൂന്ന് ചിത്രങ്ങൾ വലിയ വിജയം കരസ്ഥമാക്കിയപ്പോൾ മാച്ച് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞു.

ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമിച്ച ബോർഡർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡും താരത്തിന് നേടിയെടുക്കുവാൻ കഴിഞ്ഞു. ശേഷം 2001ൽ മധൂർ ഫണ്ടാർക്കർ നിർമ്മിച്ച ചാന്ദിനി ബാർ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭ്യമാകുകയും ചെയ്തു.

പിന്നീടുള്ള വർഷങ്ങളിൽ സഹനടിയായി നിരവധി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. 2007ൽ ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച താരം വിദേശത്തടക്കം വലിയ വിജയം നേടിയെടുക്കുകയുണ്ടായി. ആ വർഷം തന്നെ അമിതാഭ് ബച്ഛൻറെ നായികയായി ചീനികം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഇന്ത്യയിൽ ചിത്രം വലിയ വിജയമായില്ലെങ്കിലും വിദേശത്ത് വൻ വിജയം നേടിയെടുക്കുകയും ചെയ്തു.

കാലാപാനി അടക്കം നിരവധി മലയാള ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുവാൻ തബുവിന് സാധിക്കുകയുണ്ടായി. ബോളിവുഡിന്റെ എവർഗ്രീൻ നായിക എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത് പോലും. മൂന്ന് ദശാബ്ദമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ കഥാപാത്രങ്ങൾ ഒക്കെ എന്നും ആരാധകർക്കിടയിലെ ചർച്ചാവിഷയമായി മാറാറുണ്ട്.

വയസ്സ് 50ലെത്തിയെങ്കിലും പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് ഇന്നും താരത്തിനുള്ളത്. അടുത്ത് ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യ സംരക്ഷണത്തെപ്പറ്റി താരം വ്യക്തമാക്കിയിരുന്നു. അതിനു പിന്നിൽ പ്രത്യേകിച്ച് കാര്യകാരണങ്ങൾ ഒന്നുമില്ലെന്നാണ് താരം പറയുന്നത്.

ഒരിക്കൽ എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് മിതാലി എന്നോട് പറഞ്ഞു എൻറെ സ്കിൻ നല്ലതാണെന്ന്. വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും പൊടിക്കൈകൾ ചെയ്യാറുണ്ടോ എന്നും അവൾ എന്നോട് ചോദിച്ചു. വീട്ടിലിരിക്കുമ്പോൾ ശരീരം ശ്രദ്ധിക്കാൻ കഴിയില്ല എന്നായിരുന്നു എൻറെ മറുപടി.

കൂടാതെ ചിലപ്പോൾ കോഫി പൗഡറും പച്ചിലകളും ഉപയോഗിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ അത് പാടില്ല എന്ന് അവൾ നിർദ്ദേശിച്ചു. ഒപ്പം 50,000 രൂപ വിലയുള്ള ഒരു ക്രീമും എനിക്ക് നിർദ്ദേശിച്ചു. ഒരിക്കൽ ഞാൻ അത് വാങ്ങി എന്നും പിന്നീട് അത് വാങ്ങിയില്ല എന്നും ആണ് തബു പറയുന്നത്.

Written by Editor 1

നമ്മൾ സിനിമയിൽ കോളേജിലെ ‘രാക്ഷ സി’യായി വന്ന രേണുകയെ ഓർമ്മയില്ലേ? സിനിമ ഉപേക്ഷിച്ച് വിവാഹം കഴിച്ചുപോയ നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അകത്തേക്ക് പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചൂരി, പിന്നെ സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി..!