in

അന്ന് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, എന്നാൽ ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു; രശ്മി ആർ നായർ

എല്ലാകാലത്തും വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാവിഷയം ആയിട്ടുള്ള താരമാണ് രശ്മി ആർ നായർ. സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് താരം എന്നും സൈബർ ലോകത്ത് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ രശ്മിയും ഭർത്താവും സെ ക്സ് റാക്കറ്റിന്റെ ഭാഗമായി അറസ്റ്റിലായപ്പെട്ടതും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

അന്താരാഷ്ട്രതലത്തിൽ അഡൽറ്റ് മോഡലുകൾ ശ്രദ്ധിക്കപ്പെടുമ്പോൾ കേരളത്തിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്ന് പല താരങ്ങളും വ്യക്തമാക്കിയ കാര്യമാണ്. സമൂഹമാധ്യമങ്ങളിൽ ആയാലും സാമൂഹിക പരിസരങ്ങളിലും ഇതിനെ മറികടന്നു കൊണ്ട് സംസാരിക്കുവാൻ തയ്യാറായിക്കൊണ്ട് പലരും മുന്നോട്ട് വരാറുണ്ട്.

അതിന് ലിം ഗ വ്യത്യാസമോ പ്രായ ദേശ, ഭാഷാഭേദമോ ഒന്നും തന്നെയില്ല. കളിയാക്കലുകളെയും തുറിച്ചുനോട്ടങ്ങളെയും പോലീസിംഗ് വാക്കുകളെയും ഒക്കെ പ്രതിരോധിച്ചു കൊണ്ട് മാത്രമേ കേരളത്തിൽ അഡൽറ്റ് മോഡലിംഗ് സാധ്യമാകൂ എന്ന് പല മോഡലുകളും ഇതിനോടകം വ്യക്തമാക്കുകയും ചെയ്തു.

സദാചാരസൃഷ്ടികളെ അതിജീവിച്ച് അഡൽറ്റ് മോഡലുകൾ മുന്നോട്ടു പോകുവാൻ ധൈര്യം കാണിക്കുമ്പോൾ നിരവധി വ്യത്യസ്ത തരത്തിലുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും ആണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. അതിൽ ചുരുക്കം ചില മലയാളികളിൽ ഒരാൾ എന്ന നിലയിൽ തന്നെ രശ്മി ആർ നായരെ അടയാളപ്പെടുത്തുവാൻ കഴിയും.

കിസ് ഓഫ് ലവ് സമരത്തിൽ സജീവസാന്നിധ്യമായതോടെയാണ് രശ്മിയെ സോഷ്യൽ മീഡിയ അടുത്തറിയുന്നത്. 2010 മുതൽ മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ആളാണ് രശ്മി. പ്ലേബോയ് അടക്കം നിരവധി അന്താരാഷ്ട്ര കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞ ഒരാൾ കൂടിയാണ് താരം.

രശ്മിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്. താരം പറയുന്നത് ഇങ്ങനെ… കുറച്ചുനാളുകൾക്ക് മുൻപ് ഏതാണ്ട് കൃത്യമായി പറഞ്ഞാൽ ഒരു അഞ്ചുവർഷം മുമ്പ് 100 രൂപ തികച്ചെടുക്കാൻ കഴിയാത്തതിന്റെ പേരിൽ ഉച്ചയ്ക്ക് വിശന്ന് ആഹാരം കഴിക്കാതെ ഇരുന്ന് വൈകുന്നേരം വീട്ടിൽ വന്ന് ചോറ് കഴിച്ച് വിശപ്പകറ്റിയ ഒരു കാലം എനിക്കുണ്ടായിരുന്നു.

സഹകരണ ബാങ്കിലെ ലോൺ തിരിച്ചടയ്ക്കാൻ മുടങ്ങിയതിന്റെ പേരിൽ ബോർഡിലുള്ള പലരുടെയും വീട്ടുവാതിലിൽ പോയി അവധി അന്വേഷിച്ച് വിഷമിച്ച് നിന്നിരുന്ന ഒരു സാഹചര്യത്തിലൂടെയാണ് ഞാൻ കടന്നുപോയത്.

എന്നാൽ ഇന്ന് മാർച്ച് മാസം ആകുമ്പോൾ ടാർഗറ്റ് കമ്പ്ലീറ്റ് ചെയ്യാൻ വേണ്ടി കുറഞ്ഞത് ഒരു 5 സഹകരണ ബാങ്കിലെ മാനേജർമാർ വരെ എൻറെ വീട്ടുമുറ്റത്ത് എത്തിനിൽക്കാറുണ്ട്. രണ്ടോ മൂന്നോ ഇൻകം ടാക്സ് ഓഫീസർമാർ എൻറെ സമ്പാദ്യത്തെപ്പറ്റിയും ഞാൻ കൈകാര്യം ചെയ്യുന്ന ഫയലുകളെ പറ്റിയും മറ്റും ഗാഢമായി പരിശോധനയും നടത്താറുണ്ട് എന്നാണ് താരം പറയുന്നത്.

ഇത്തരത്തിൽ താൻ പറഞ്ഞതിന്റെ കാരണം തനിക്കൊപ്പം നിന്നതിന്റെ പേരിൽ ആരെയെങ്കിലും പുറത്താക്കാം എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് വെറും തെറ്റായ ധാരണയാണ് എന്ന് തുടങ്ങുന്ന വാക്കുകളിലൂടെയാണ്. ആരെയാണ് താരം ഉദ്ദേശിച്ചത് എന്നോ എന്താണ് ഉദ്ദേശിച്ചത് എന്നോ വ്യക്തമായില്ല എങ്കിലും ഇന്ന് യുവാക്കളുടെ ഹോട്ട്സ്റ്റാർ ആയ രശ്മിയുടെ പഴയകാല ജീവിതം ഈ വാക്കുകളിൽ നിന്ന് വ്യക്തമാക്കുന്നതാണ്.

Written by Editor 1

പൂങ്കുഴലി കുറച്ചു സെക്സി ആണ്, ഐശ്വര്യ കംഫർട്ടബിൾ ആണോ? ഐശ്വര്യയോട് മണിരത്നം ചോദിച്ച ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ

അമ്പോ…. ഹോട്ട് ലുക്കിൽ തോണി തുഴഞ്ഞ് സാനിയ ഇയപ്പൻ: വീഡിയോ ഏറ്റെടുത്ത് ആരാധകർ