തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാരമാണ് മീരാ വാസുദേവ്. 2005ൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു താരത്തിന്റെ നായകനായി പ്രത്യക്ഷപ്പെട്ടത്. 2003 മുതൽ ചലച്ചിത്രരംഗത്ത് സജീവമായി ഇടപെടുന്ന താരമാണ് മീര.
താരം മോളിവുഡ്, തെലുങ്ക്, തമിഴ് എന്നിങ്ങനെ അന്യഭാഷകളിൽ അടക്കം നിരവധി ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നിരുന്നാൽ കൂടി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചത് മലയാളത്തിലാണ്. ഭാര്യയായും അമ്മയായും ഒക്കെ 14ൽ അധികം മലയാള ചിത്രത്തിൽ ഇതിനോടകം താരം വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു.
എന്നാൽ കുറച്ചു കാലം അഭിനയരംഗത്ത് നിന്നും വിട്ടു നിന്നിരുന്ന താരം മാധ്യമപ്രവർത്തകനായിരുന്ന ടോണി സംവിധാനം ചെയ്ത ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചിത്രത്തിലേക്ക് തിരിച്ചുവന്നു. താരം ഏഷ്യാനെറ്റ് ഫിലിം പുരസ്കാരങ്ങളിൽ മികച്ച നവാഗത നടിക്കുള്ള പുരസ്കാരം നേടിയെടുത്തു.
തന്മാത്ര മുതൽ ഇപ്പോൾ കുടുംബവിളക്ക് എന്ന മിനിസ്ക്രീൻ പരമ്പര വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ അഭിനയ ജീവിതം. കാലം കടന്നു പോകുന്നുവെന്ന് തോന്നാത്ത വിധം ഇപ്പോഴും ചെറുപ്പമായി തന്നെയാണ് മീര നിലനിൽക്കുന്നത്. താരം ഒരു മലയാളിയാണെന്ന് ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്.
മഹാരാഷ്ട്രയുടെ പുത്രിയായ മീരയെ അന്യഭാഷ നടിയാണെന്ന് ഉൾക്കൊള്ളാൻ മലയാളികൾക്ക് ഇപ്പോഴും ബുദ്ധിമുട്ട് തന്നെയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയിൽ മാറ്റി നിർത്താൻ സാധിക്കാത്ത ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം ഇപ്പോഴും അഭിനയ മേഖലയിൽ നായികയായി തന്നെ നിലനിൽക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ പോലും താരത്തോടുള്ള പ്രേക്ഷകപ്രീതി വ്യക്തമാക്കുന്ന കാര്യമാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് മീരാ വാസുദേവ് മലയാളികൾക്ക് സ്വീകാര്യയായി മാറിയത്. തന്മാത്ര എന്ന ചിത്രത്തിനുശേഷമാണ് താരം സീരിയലുകളിലേക്ക് കടക്കുന്നത്.
കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കനൽപൂവ് എന്ന സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് ചില സിനിമകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. കുടുംബ പശ്ചാത്തലത്തിൻറെ കഥ പറയുന്ന കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയായി ഇപ്പോൾ താരം തിളങ്ങിക്കൊണ്ടിരിക്കുകയാണ്.
അഭിനയ ജീവിതത്തിൽ നിന്ന് ഇടക്കാലത്ത് വിട്ടു നിൽക്കേണ്ടി വന്നപ്പോൾ പോലും മറ്റുള്ളവരുടെ ആവശ്യത്തിനും അഡ്ജസ്റ്റ്മെന്റുകൾക്കും വഴങ്ങുവാൻ താരം തയ്യാറായിട്ടില്ല. അങ്ങനെ ചെയ്യുന്നവരെ പറ്റിയുള്ള താരത്തിന്റെ തുറന്നുപറച്ചിൽ ആണ് ഇപ്പോൾ വൈറലായി മാറിയത്. അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായി എന്ന് പറഞ്ഞു നടക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്ന് മീര ചോദിക്കുന്നു.
ഓരോരുത്തർക്കും അവസരം ലഭിക്കുന്നത് അവരവരുടെ കഴിവിന്റെ പശ്ചാത്തലത്തിലാണ്. അവിടെ സ്വന്തം ശരീരം മറ്റുള്ളവർക്കും മുന്നിൽ നൽകി അവസരങ്ങൾ പിടിച്ചു വാങ്ങേണ്ടതില്ല. ഓരോരുത്തർക്കും കഴിവുണ്ടെങ്കിൽ അവർ അർഹിക്കുന്ന പരിഗണനയും സ്ഥാനവും അവരെ തേടിയെത്തും എന്നാണ് മീര പറയുന്നത്.