in

വേണമെങ്കിൽ എനിക്ക് ലോക പ്രശസ്തയാകാം, സിനിമ ഇല്ലെങ്കിലും കുഴപ്പമില്ല, സിനിമയിലാണെങ്കിൽ പലരുടെയും താളത്തിനൊത്ത് തുള്ളണം; ഗായത്രി സുരേഷ് പറയുന്നു

സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടി വന്നിരുന്നു.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടുവെച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും.

നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണംഗായത്രി വ്യക്തമാക്കി.

സിനിമയില്‍ കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.

ഗായത്രി സുരേഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അടുത്തിടെയായി മുഖത്ത് ചിരി പടരും. താരത്തിന്റെ നാവില്‍ നിന്ന് പലപ്പോഴായി ചിന്തയില്ലാതെ വരുന്ന വാക്കുകള്‍ തന്നെ ഇതിന് കാരണം. സോഷ്യല്‍ മീഡിയ പേജുകള്‍ ഗായത്രിയെ കൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞ സമയം വരെ ഉണ്ടായിട്ടുണ്ട്.

അത്രയ്ക്ക് ശോകമായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് വീണ്ടും വീണ്ടും ട്രോളുകളും… അങ്ങനെ ഗായത്രിയെക്കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.

ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട് എങ്കിലും ഗായത്രി പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായ കാര്യങ്ങളാണ് എന്ന് ട്രോളന്മാര്‍ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയായിരുന്നു ഗായത്രി സുരേഷ്.

എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു താരത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാല്‍ അത് താരത്തിന് തന്നെ വിനയായി മാറിയിട്ടുമുണ്ട്. ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും വൈറല്‍ ആയി മാറുകയും അതിന് വലിയ തോതില്‍ തന്നെ ട്രോളുകള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

Written by Editor 3

വർക്കല ബീച്ചിൽ അടിച്ചു പൊളിച്ച് നടി പ്രിയ വാര്യർ, പൊളിച്ചെന്ന് ആരാധകർ… ഫോട്ടോസ് കാണാം

മാറിലെ വിയർപ്പ് വിറ്റാൽ ലഭിക്കുന്നത് ലക്ഷങ്ങൾ..! തന്റെ മാറിലെ വിയർപ്പ് വിറ്റ് 4 ലക്ഷം സാമ്പാദിക്കുന്ന സ്ത്രീ ഇവരാണ്..!