ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ദീപ്തി സതിയ്ക്ക്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. സിംപിൾ ലെഹങ്കയിലാണ് ദീപ്തി എത്തിയിരിക്കുന്നത്. അംബിക സിംഗ് ദാബിയുടെ ഇന്‍ഫൈന്‍ ലൈന്‍ എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് വേണ്ടി മഞ്ഞ ലെഹങ്കയിലാണ് ദീപ്തിയെത്തിയത്.
ഔര്‍ കടല്‍ തീരത്ത് വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ജിക്സണ്‍ ഫ്രാന്‍സിസ് എന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ടച്ച് ബൈ സിരേയാണ് ദീപ്തിയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയ രംഗത്തെത്തിയ താരമാണ് ദീപ്തി സതി. നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്.
മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താൻ യഥാർത്ഥ ജീവിതത്തിൽ നീന എന്ന കഥാപാത്രവുമായി നിരവതി സാമ്യങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാൻ എളുപ്പത്തിൽ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.
മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു. 2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിൽ ഒരു പ്രധാന വേഷത്തിൽ ദീപ്തി എത്തുന്നുണ്ട്. പൃഥ്വിരാജും നയൻ താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിക്കുന്നുണ്ട്. ഇന്നിപ്പോൾ മലയാളം തെലുങ്ക്, മറാഠി, കന്നട തുടങ്ങിയ സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.