മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരം പിന്നീട് സിനിമയിലും തിളങ്ങി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഞൊടിയിണയില്‍ വൈറലായി മാറാറുണ്ട്. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെയൊക്കെ സാനിയ ധീരമായിട്ടാണ് നേരിട്ടത്. ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് സാനിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയ മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മഞ്ജുവും സാനിയയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് സാനിയ വേഷമിട്ടത്. ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തെ കുറിച്ച് തുറന്ന് പറയുകയായിരുന്നു സാനിയ.
താന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജു ചേച്ചി, നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു. സീന്‍ ശരിയായോ എന്നു ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളേ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്.
അത് തനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിക്കു കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല. ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നുന്നു. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താത്പര്യം.