in ,

ബിക്കിനി ഒരിക്കലും ധരിക്കില്ലെന്ന് കരുതിയതാണ്… തന്റെ അനുഭവം പങ്കുവെച്ച് അർജുൻ കപൂറിന്റെ സഹോദരി അൻഷുല കപൂർ

ബോളിവുഡിലെ തിളക്കമാർന്ന താരങ്ങളിൽ ഒരാളാണ് അൻഷുല കപൂർ. ശരീരഭാരം കുറച്ചതിനെക്കുറിച്ചും മറ്റും മുമ്പ് വെളിപ്പെടുത്തിയ വാക്കുകൾ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിരുന്നു. ഇതിനുമുൻപും ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ചും അതിനു വേണ്ടി നടത്തിയ കഠിനപ്രയത്നങ്ങളെ പറ്റിയും വെളിപ്പെടുത്തി പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ താൻ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് പറഞ്ഞ് അൻഷുലയും രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമ നിർമ്മാതാവായ ബോണികപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയും ആണ് അനുഷുല കപൂർ. രണ്ടുവർഷമായി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു താരം.

ആരോഗ്യമുള്ളവൾ എന്നത് തന്നെ സംബന്ധിച്ച് കണ്ണാടിയിൽ നോക്കുമ്പോൾ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ വളരെയധികം അർത്ഥമാക്കുന്നു.ഞാൻ മികച്ച സ്ഥലത്ത് അല്ലെന്ന് മാനസികമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദിവസം തുടങ്ങുന്നതിനു മുൻപേ അന്നേദിവസം എന്താണ് കഴിക്കേണ്ടത് എന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കി.

അത് അത്ര സുഖമുള്ള കാര്യമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടവും അതായിരുന്നു. ഇതിന് ചികിത്സ ആവശ്യമായിരുന്നു. കരഞ്ഞു തളർന്ന നാളുകൾ… ഒരുപാട് അസ്ഥിരതകൾ… തിരിച്ചടികൾ… അസ്വസ്ഥതകൾ… സ്വയം സംശയം… എന്നിവയെല്ലാം ഉണ്ടായിരുന്നു.

അവസാനം തിരിച്ചറിഞ്ഞു. പിന്നെ പതിയെ അതിനോട് പൊരുത്തപ്പെടാൻ തുടങ്ങി. ശരീരത്തിന്റെ ആകൃതിയെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കുന്നു. പൂർണ്ണതയില്ലാത്ത തൻറെ ശരീരത്തെ സ്നേഹിക്കാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്.

ബോഡി ഷേമിങ് നടത്തി ആനന്ദം കണ്ടെത്തുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ ബോഡി ഷേമിങ്ങിന് ഏറ്റവും കൂടുതൽ വിധേയമായവർ ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ സെലിബ്രിറ്റികൾ എന്ന ഉത്തരമായിരിക്കും പറയാൻ കഴിയുക.

പല താരങ്ങളും ഇത്തരത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിട്ടും ഉണ്ട്. ബോളിവുഡ് താരം വിദ്യാബാലനും ഖുറേഷിയും ഉൾപ്പെടെ നിരവധി താരങ്ങൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ശരീരത്തെ വെറുക്കുന്ന മാനസികാവസ്ഥയിൽ വരെ എത്തിയിരുന്നു എന്നും പിന്നീട് അതിൽ നിന്ന് തിരിച്ചുവരികയായിരുന്നുവെന്നും ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു.

സമാനമായ ഒരു അനുഭവമാണ് അനുഷുല ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് തന്റെ അനുഭവം താരം തുറന്നു പറഞ്ഞത്. മുമ്പ് സുഹൃത്തുമായി സംസാരിച്ചപ്പോൾ പോലും താൻ ഒരിക്കലും സ്വിം സ്യൂട്ടോ ബിക്കിനിയോ ധരിക്കില്ലെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ചാണ് കുറിപ്പ് തുടങ്ങുന്നത്.

എനിക്ക് ഇതൊന്നും ശരീരത്തിലേക്ക് വലിച്ചു കയറ്റാൻ ആകില്ല. ഞാൻ കംഫർട്ടബിൾ ആകില്ല എന്നാണ് അവളോട് പറഞ്ഞത്. എന്നാൽ എന്തുകൊണ്ടാണ് അത് സാധിക്കില്ല എന്നായിരുന്നു അവൾ ചോദിച്ചത്. എന്നെ സംബന്ധിച്ച് എൻറെ ശരീരപ്രകൃതി എനിക്കെപ്പോഴും പ്രശ്നമായിരുന്നു. ചില വസ്ത്രങ്ങളെ എനിക്ക് ചേരു.

അത് മാത്രമേ ധരിക്കാവൂ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോൾ ഈ ചിത്രം തന്നെ ആഴ്ചകളായി എൻറെ കയ്യിൽ ഉണ്ട്. ശരീരങ്ങളുടെ ചിത്രങ്ങൾ വരുന്ന ഇൻസ്റ്റഗ്രാം ഫീഡിൽ എൻറെ ഈ ഫോട്ടോ എങ്ങനെ പോസ്റ്റും എന്ന് ആലോചിച്ചു. എന്നെ തന്നെ ഒരുപാട് തിരുത്തേണ്ടി വന്നു.

ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളോ വയറു വീർത്തത് ഒന്നും പ്രശ്നമാല്ലെന്നും എല്ലാം നോർമൽ ആണെന്നും ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. തൊലി എന്ന് പറയുന്നത് മടങ്ങാനും ചുരുങ്ങാനും എല്ലാം ഉള്ളതുതന്നെയാണ്. എന്നെ സംബന്ധിച്ച് എല്ലാകാലവും എനിക്ക് അടിവയർ ഉണ്ടാകും. അത് ഓക്കെയാണ്.

അങ്ങനെ ഞാൻ ബിക്കിനി ധരിക്കാൻ തീരുമാനിച്ചു. എൻറെ ഒഴിവ് ദിനത്തിൽ ആയിരുന്നു അത്. എത്രയോ സന്തോഷിച്ച ദിനങ്ങൾ. എനിക്ക് ആത്മവിശ്വാസം തോന്നി. ഞാൻ എൻറെ ശരീരത്തിൽ കംഫർട്ടബിൾ ആയിരുന്നു. പരിപൂർണ്ണതക്ക് പകരം സന്തോഷം കണ്ടെത്തുന്നതാണ് നല്ലതെന്ന് ഞാൻ മനസ്സിലാക്കി എന്നും താരം കുറിപ്പിൽ പറയുന്നു.

Written by Editor 1

പ്രിയപ്പെട്ട പൊസിഷൻ ഏതാണെന്ന അപർണയുടെ ചോദ്യത്തിന് കള്ള ചിരിയോടെ മിഷനറി എന്ന് തുറന്ന് പറഞ്ഞ് ജീവ: വീഡിയോ വൈറൽ

അമ്പോ… പുത്തൻ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നിമിഷ സജയൻ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് വൈറൽ