in

എന്നോട് അത് വേണമെന്ന് അവരൊക്കെ പറഞ്ഞു, തന്നെ ലൈം ഗിക താൽപ്പര്യത്തോടെ സമീപിച്ചു പ്രമുഖ സംവിധായകരയും നിർമ്മാതാക്കളേയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഷമാ സിക്കന്ദർ. ലൈം ​ഗിക താത്പര്യത്തോടെ തന്നെ സമീപിച്ചവരിൽ പ്രമുഖരായ നിർമാതാക്കളും സംവിധായകരുമുണ്ടെന്നാണ് ഷമ തുറന്നു പറഞ്ഞത്. സുഹൃത്താകണമെന്ന ആ​ഗ്രഹം പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്.

ജോലി നൽകുന്നതിനു പകരമായി സെക്സ് ആവശ്യപ്പെടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണെന്നും ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷമാ പറഞ്ഞു. ഇന്‍ഡസ്ട്രി ഇപ്പോള്‍ ഒരുപാട് മാറി. നല്ല രീതിയില്‍ തന്നെ. ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ വളരെ അധികം പ്രൊഫഷണലാണ്.

അവര്‍ ആളുകളോട് ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ജോലി തരാന്‍ സെ ക്‌സ് വേണമെന്ന ചിന്ത അവര്‍ക്കില്ല. മുന്‍പ് എന്റെ സുഹൃത്താവണം എന്നു പറഞ്ഞ നിര്‍മാതാക്കളുണ്ട്. ഒന്നിച്ചു ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകും എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

ജോലിക്കു പകരെ സെ ക്‌സ് ആവശ്യപ്പെടുന്നത് ഏറ്റവും മോശം കാര്യമായാണ് എനിക്ക് തോന്നുന്നത്. ചില നിര്‍മാതാക്കളും സംവിധായകരും ഇന്‍ഡസ്ട്രിയിലെ പ്രമുഖരായിരുന്നു.അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്.

നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇത് കാണിക്കുന്നത്. ഷമാ പറഞ്ഞു. എന്നാൽ കാസ്റ്റിങ് കൗ ച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഷമ ചൂണ്ടിക്കാട്ടി.

കൂടാതെ ബോളിവുഡിനെ മോശം സ്ഥലമായി കാണാനാകില്ലെന്നും നിരവധി മികച്ച വ്യക്തികളെ ഇവിടെ കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ആമിർ ഖാനും മനീഷ കൊയ്രാളയും മുഖ്യവേഷങ്ങളിലെത്തിയ മൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമായ ഷമാ സിക്കന്ദർ.

പ്രേമം അ​ഗ്​ഗൻ, അൻഷ്, ധൂം ധഡ്ക തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടാതെ സീരിയലിലൂടെയും ശ്രദ്ധയയാണ് താരം. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കാമുകനായ ജയിംസ് മിലിറോണുമായുള്ള നടിയുടെ വിവാഹം. ഒരു പൊതുസുഹൃത്തിന്റെ വീട്ടിൽവച്ചാണ് ഷമയും ജെയിംസും കാണുന്നതും അടുക്കുന്നതും. ആദ്യകാഴ്ചയിൽതന്നെ ഷമയ്ക്കു ജെയിംസിനോട് ആകർഷണം തോന്നി.

എങ്ങനെയെന്നു വിശദീകരിക്കാനറിയാത്ത ഇഷ്ടം. കഴിഞ്ഞ ജന്മത്തിലേ തുടരുന്ന ഇഷ്ടത്തിന്റെ തുടർച്ചയാണെന്നുപോലും തോന്നി ഷമയ്ക്ക്. അദ്ഭുതമാണ് തനിക്കാദ്യം തോന്നിയതെന്നു പറയുന്നു ഷമ. ഒരു ബന്ധത്തിന്റെ തകർ‌ച്ചയിൽനിന്നു കര കയറുന്നതേ ഉണ്ടായിരുന്നുള്ളൂ. ആരുമായും അധികം അടുക്കരുതെന്നു മനസ്സിനെ വിലക്കിയതുമാണ്.

പക്ഷേ, തടഞ്ഞുനിർത്താനായില്ല ആ ഇഷ്ടം. അതു രണ്ടുപേർക്കും ഒരേസമയം തന്നെ തോന്നുകയും ചെയ്തു. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ദിവസവും ഞങ്ങൾ സംസാരിക്കുമായിരുന്നു. 2015 ജനുവരി. ദുബായിൽവച്ച് ജെയിംസ് എന്നോടു വിവാഹാഭ്യർഥന നടത്തി. ഒരുവർഷത്തിനുശേഷം ദുബായിൽവച്ചുതന്നെ ഞങ്ങളുടെ എൻഗേജുമെന്റും നടന്നു– പ്രണയത്തിന്റെ ഓർമകളിൽ ഷമ. അന്നുമുതൽ ഇരുവരും പ്രണയത്തിന്റെ സന്തോഷത്തിലൂടെ കടന്നുപോകുന്നു.

ഇഷ്ടത്തിന്റെ സുഖം പങ്കുവയ്ക്കുന്നു. കഴിയുന്നത്ര സമയം ഒരുമിച്ചുകഴിയാനും ഇരുവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സ്നേഹം എനിക്കു സമാധാനം തരുന്നു. ഈ പ്രണയത്തിൽ സുരക്ഷിതയാണു ഞാൻ എന്നുമെനിക്കു തോന്നുന്നു. എന്റെ കഴിവുകളിൽ വിശ്വസിക്കാൻ അദ്ദേഹമെനിക്കു പ്രചോദനമാകുന്നു. എന്നും എന്നോടൊത്തു നിൽക്കുമെന്ന ഉറപ്പും എനിക്കു തന്നിട്ടുണ്ട് – അഭിമാനത്തോടെ ഷമ പറയുന്നു.

Written by Editor 3

സുഹൃത്തിന് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ.. ഏറ്ററെടുത്ത് ആരാധകർ; വീഡിയോ വൈറൽ

അമ്പോ.. ഇത്രേം ഗ്ലാമറസ്സായ വേറെ ഒരു നടി മലയാളത്തിലൊണ്ടോ? കളി നായികയുടെ പുതിയ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ