in

മലയാളികളുടെ സ്വന്തം കുന്നുമ്മൽ ശാന്ത അല്ലെ ഇത്, സാരിയിൽ തിളങ്ങി നടി സോന നായർ… ഏറ്റെടുത്ത് ആരാധകർ: വീഡിയോ

മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ, സീരിയല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സോന നായര്‍. 1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.

പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് സോന നായര്‍.

നടി സോനാ നായര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് താര രാജാവ് മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച നരന്‍ സിനിമയിലെ കുന്നുമ്മല്‍ ശാന്തയുടേത്. പട്ടണത്തില്‍ സുന്ദരനില്‍ ദിലീപിന്റെ ഏട്ടത്തിയമ്മയായി എത്തുന്ന സോന നായര്‍ മുഖത്താകെ പുട്ടിയിട്ട് എത്തുന്ന ആ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചിരി നിറയ്ക്കും.

ആ ശബ്ദം കൂടിയാകുമ്പോള്‍ രംഗം കൂടുതല്‍ നര്‍മ്മത്തില്‍ ചാലിക്കപ്പെടും. 1996-ല്‍ റിലീസായ തൂവല്‍ ക്കൊട്ടാരം എന്ന സിനിമയിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. സിനിമാ അഭിനയത്തോടൊപ്പം തന്നെ സീരിയലുകളിലും സജീവ സാന്നിധ്യമാണ് സോന.

ദി കാര്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അരയന്നങ്ങളുടെ വീട്, കസ്തൂരിമാന്‍, പട്ടണത്തില്‍ സുന്ദരന്‍, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകന്‍, സാഗര്‍ ഏലിയാസ് ജാക്കി, കമ്മാര സംഭവം തുടങ്ങീ നിരവധി ശക്തമായ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

പട്ടണത്തില്‍ സുന്ദരനിലെ കഥാപാത്രത്തെ പോലെ തന്നെ എപ്പോഴും സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആളാണ് സോന. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ 46 പിന്നിട്ട ആളാണെന്ന് പറയുകയേ ഇല്ല. അതുകൊണ്ടു തന്നെ ലേഡി മമ്മൂട്ടി എന്ന വിളിപ്പേരും അടുത്തിടെ താരത്തിന് വീണിട്ടുണ്ട്.

വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങളെയും മികവുറ്റതാക്കാന്‍ സോനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സെറ്റു സാരിയുടുത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അന്നും ഇന്നും കുന്നുമ്മല്‍ ശാന്തയ്ക്ക് മാറ്റമില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 1986-ല്‍ ടി പി ബാല ഗോപാലന്‍ എം എ എന്ന സിനിമയില്‍ ബാല നടി ആയാണ് സോന തുടക്കം കുറിയ്ക്കുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടും എത്തിയ സോനയുടെ രണ്ടാമത്തെ സിനിമ 1996-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍കൊട്ടാരമായിരുന്നു . തുടര്‍ന്ന് കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടു കാര്യങ്ങള്‍, കസ്തൂരിമാന്‍, പേരറിയാത്തവര്‍ എന്നിവ ഉള്‍പ്പെടെ എണ്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

വളരെ സുന്ദരിയും മിടുക്കിയുമാണ് നിഖില, നിഖിലയുടെ അമ്മയോടാണ് ഞാൻ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്; സന്തോഷ് വർക്കി

സീതാരാമനിലെ ദുൽഖറിന്റെ നായിക അല്ലെ ഇത്, മൃനാളിന്റെ കിടിലൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് കാണാം