in

അമ്പോ… കറുപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മഡോണ, കിടിലൻ ഫോട്ടോസ് കാണാം

മലയാള സിനിമയിലെ നടി, ഗായിക, മോഡൽ എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരമാണ് മഡോണ സെബാസ്റ്റ്യൻ. യൂ ടു ബ്രൂട്ടസ് എന്ന ചിത്രത്തിൽ ഗായികയായി അരങ്ങേറി കൊണ്ടാണ് താരം സിനിമയിലേക്ക് എത്തുന്നത്.

2015 പുറത്തിറങ്ങിയ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിൽ നായികയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറയ്ക്കുകയും 2016 തമിഴിൽ പുറത്തിറങ്ങിയ കാതലും കടന്തു പോകും, അതേ വർഷം തന്നെ പുറത്തിറങ്ങിയ മലയാള ചിത്രമായ കിംഗ് ലയർ എന്നിവയിലും താരം ശ്രദ്ധേയമായ അഭിനയം തന്നെയാണ് കാഴ്ചവെച്ചത്.

പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മോജോയിൽ പങ്കെടുത്ത താരത്തിന് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ കഴിയുകയുണ്ടായി. ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീതസംവിധായകർക്കായി താരം ട്രാക്ക് പാടിയിട്ടുണ്ട്.

മോജോ എന്ന പേരിലുള്ള മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ പ്രേക്ഷകർക്കിടയിൽ നിന്ന് വലിയ സ്വീകാര്യതയും പ്രശംസയും ആണ് താരം നേടിയെടുത്തത്. സൂര്യ ടിവിയിൽ മഡോണ അവതരിപ്പിച്ച ഒരു പരിപാടി കാണുവാൻ ഇടയായ സംവിധായകൻ അൽഫോൻസ് പുത്രനാണ് തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചത്.

അഭിനയത്തിൽ യാതൊരു താൽപര്യവും ഇല്ലാതിരുന്നിട്ട് കൂടി ഓഡിഷനിൽ വിജയിച്ച അവരെ പ്രേമത്തിലെ മേരിയുടെ വേഷത്തിനായി അദ്ദേഹം പരിഗണിച്ചു. എന്നിരുന്നാലും ഈ സിനിമയിലെ സെലിന്റെ വേഷമാണ് തനിക്ക് കൂടുതൽ ഇണങ്ങുക എന്ന താരത്തിന്റെ നിർദ്ദേശപ്രകാരം മേരിയുടെ വേഷം അനുപമ പരമേശ്വരനും സഹോദരിയുടെ വേഷം മഡോണക്കും നൽകുകയായിരുന്നു.

പ്രേമം എന്ന ചിത്രത്തിൻറെ വിജയത്തിന് ശേഷം തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരത്തിന്റെ വലിയൊരു ഹിറ്റായിരുന്നു ആ ചിത്രം.

ദിലീപിനോടൊപ്പം അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമായ കിംഗ് ലയറിലെ പ്രകടനവും ഏറെ മികച്ചതും ആളുകൾ ശ്രദ്ധിക്കുന്നത് ആയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിൽ മലയാളത്തിലെ അതേ വേഷം നാഗചൈതന്യ, ശ്രുതിഹാസൻ എന്നിവരുമായി ചേർന്ന് അവതരിപ്പിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന ഹ്യൂമൻസ് ഓഫ് സം വൺ എന്ന ചിത്രത്തിൽ ഇംഗ്ലീഷ് കഥാചിത്രത്തിലേക്ക് കരാർ ചെയ്യപ്പെട്ടിട്ടുണ്ട് താരം. ആദ്യ തമിഴ് ചിത്രത്തിന് ശേഷം കെ വി ആനന്ദ് സംവിധാനം ചെയ്ത കാവൽ എന്ന 2017ലെ വിജയ് സേതുപതി ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി.

ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പാ പാണ്ടി എന്ന ചിത്രത്തിലും ഒരു പ്രത്യേക വേഷം മഡോണ കൈകാര്യം ചെയ്തിട്ടുണ്ട്. ബാല്യകാലം മുതൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം ഉണ്ടായിരുന്ന താരം കർണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ പരിശീലനം നേടിയ ഗായികയായിരുന്നു.

കപ്പാ ടിവിയുടെ സംഗീത പരിപാടിയായ മ്യൂസിക് മോജോ തുടങ്ങി നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും പ്രവർത്തിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അടിക്കടി തന്റെ ഗ്ലാമർ ചിത്രങ്ങൾ സൈബർ ലോകത്ത് പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഒട്ടനവധി ആരാധകരെ ആണ് താരം സ്വന്തം ആക്കിയത്.

Written by Editor 1

മാലിദീപിൽ ബീച്ചിൽ അവധി ആഘോഷിച്ച് അമല പോൾ; ഹോട് ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ്

എംബിബിഎസ് പഠിക്കാൻ മീനാക്ഷി ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്ന് ചാടിച്ചു കറങ്ങാൻ പോകും, ദിലീപ് അങ്കിൾ അത് അറിഞ്ഞു എന്നെ വിളിച്ച് വഴക്ക് പറയും; മാളവിക ജയറാം പറയുന്നു