in

നടന്നത് നാല് വിവാഹങ്ങൾ, അധിക നാൾ ഒന്നും നീണ്ടു നിന്നില്ല, എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം മാത്രം; രേഖ രതീഷ് പറയുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് രേഖ രതീഷ്. വ്യത്യസ്ത വേഷങ്ങളില്‍ ഓരോ സീരിയലിലും എത്തുന്ന താരത്തെ ഏറെ ഇഷ്ടമാണ് ആരാധകര്‍ക്ക്. മഴവില്‍ മനോരമ ചാനല്‍ നോക്കിയാലും ഏഷ്യനെറ്റ് നോക്കിയാലും എല്ലായിടത്തും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ ഉണ്ടാവും.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. നിറക്കൂട്ട് എന്ന പരമ്പരയില്‍ തുടങ്ങി കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, പരസ്പരം തുടങ്ങി ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലും സസ്നേഹത്തിലും പൂക്കാലം വരവായിയിലും അക്ഷരത്തെറ്റിലുമൊക്കെയായി രേഖയുടെ അഭിനയ ജീവിതം തിളങ്ങുകയാണ്. സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാകില്ലെന്ന് താരം തുറന്നു പറഞ്ഞിരുന്നു.

പരസ്പരം എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ രേഖയുടെ സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെഷനാണ് ഇപ്പോള്‍ വൈറലാവുന്നത്.

ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയലോകത്തു നിന്നും ഒരു ബ്രേക്കെടുത്തിരുന്നുവെങ്കിലും രേഖ പൂര്‍വ്വാധികം ശക്തിയോടെ തന്റെ കരിയറിലേക്ക് തിരിച്ചെത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പര എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നത് പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണെന്നും പ്രേക്ഷകരോട് എന്നും നന്ദിയണ്ടെന്നും രേഖ പറഞ്ഞു.

പരമ്പര തുടങ്ങിയ സമയങ്ങളില്‍ മാത്രമേ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് അങ്ങോട്ട് ഇതുവരെ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് രേഖ ഓര്‍മ്മപ്പെടുത്തി. താന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ താന്‍ എല്ലാവരെയും സഹായിക്കുമെന്നും രേഖ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഒരുപാട് വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും രേഖ വെളിപ്പെടുത്തി. രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും താരത്തിന്റെ ജീവിതത്തില്‍ വിവാദങ്ങളും നിറഞ്ഞതായിരുന്നു.

പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നടി കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ നേരിടേണ്ടി വന്നിരുന്നു.

പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നുവെന്നും എല്ലാവര്‍ക്കും വേണ്ടിയിരുന്നത് എന്റെ പണമായിരുന്നുവെന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിക്കുകയിരുന്നു.

കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. ഇതിനു ശേഷം അഭിഷേകിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തില്‍ രേഖക്ക് ഒരു മകനുണ്ട്. തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മകനെ മാനസികമായി ബാധിയ്ക്കുമോ എന്ന് ഭയപ്പെടുന്നതായും രേഖ പറയുന്നു.

അത്തരം വാര്‍ത്തകളുമായി ഞാന്‍ ശീലിച്ചു. പക്ഷെ മകന് അങ്ങനെയല്ല. അവനൊപ്പം പഠിക്കുന്ന കുട്ടികളും പഠിപ്പിയ്ക്കുന്ന ടീച്ചേഴ്‌സും അത് കാണുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള അവന്റെ അവസ്ഥ എനിക്ക് ആലോചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇനി അവന്‍ ഒരു പക്വത എത്തുന്നത് വരെ അഭിമുഖങ്ങള്‍ അധികം നല്‍കേണ്ട എന്നാണ് തന്റെ തീരുമാനമെന്നും രേഖ വെളിപ്പെടുത്തി.

Written by Editor 3

ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞ് എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ കഴിയില്ല; നിമിഷ സജയൻ പറയുന്നു

സണ്ണി ലിയോണിന്റെ ഒരു മാസത്തെ വരുമാനം എത്രയാണെന്ന് അറിയാമോ? ആകെ അസ്തി എത്രയാണെന്ന് കണ്ടോ, തലയിൽ കൈവെച്ച് ആരാധകർ..!