in

നീയും ഞാനും സീരിയലിലെ പ്രേക്ഷകരുടെ സ്വന്തം കൃഷ്ണ, നടി ആതിരയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

40 വയസുകാരനെ പ്രണയിച്ച 20കാരി, ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ‘നീയും ഞാനും’ സീരിയൽ. ഒട്ടേറെ പുതുമകളോടെ മലയാളത്തിൽ ആരംഭിച്ച ഈ സീരിയൽ അടുത്തിടെ ഒരു വർഷം പൂർത്തിയാക്കിയിരുന്നു. ഹെലികോപ്റ്ററിൽ എൻട്രി നടത്തുന്ന പഴയ റൊമാന്റിക് ഹീറോ ഷിജു, പുതുമുഖ നായിക സുസ്മിത, തുടക്കത്തിൽത്തന്നെ ‘നീയും ഞാനും’ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായികമാർക്കിടയിലേക്കാണ് രവിവർമന്റെ ശ്രീലക്ഷ്മിയായി സുസ്മിതയുടെ അരങ്ങേറ്റം.എംബിഎ കാരിയായ ഈ ഗുരുവായൂർ സ്വദേശിയെ സംബന്ധിച്ച് ഈ സീരിയൽ ഒരു ലോട്ടറി തന്നെയായിരുന്നു.

ഒരു തുടക്കകാരിക്ക് ഉണ്ടാകുന്ന എല്ലാ ആശങ്കയും തനിക്കും ഉണ്ടായിരുന്നു എന്ന് സുസ്മിത പറയുന്നു. ആദ്യമായി ക്യാമറക്ക് മുന്നിൽ വന്നപ്പോൾ വിറച്ചുപോയി എന്ന് താരം. “ആദ്യം ഞങ്ങൾ ഷൂട്ട് ചെയ്തത് എന്റെ ഇൻട്രോ സീൻ ആയിരുന്നു. മുഴുവൻ ക്രൂവിന്റെ നടുക്ക് ക്യാമറക്ക് മുന്നിൽ ഞാൻ.

എങ്ങനെയാകും ഔട്ട്പുട്ട് വരുക എന്ന് വല്ലാത്ത പേടിയായിരുന്നു. ഗുരുവായൂരപ്പന് നന്ദി, എല്ലാം നന്നായി വന്നു,” നടി പറഞ്ഞു. ഒരു ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയാണ് നായക കഥാപാത്രമായ 45 കാരന്‍ രവിവര്‍മന്‍. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ വ്യക്തി ജീവിതവും അദ്ദേഹം മറന്നു പോകുന്നു.

വിവാഹം കഴിക്കാന്‍ മറന്നു പോയ രവി വര്‍മന്‍ ഒടുവില്‍ ശ്രീലക്ഷ്മി എന്ന 20കാരിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സീരിയലില്‍ കാണിക്കുന്നത്. അതേസമയം സുസ്മിതയെ പ്രേക്ഷകര്‍ ഏറ്റെടുത്തതു പോലെ ഏറ്റെടുത്ത മറ്റൊരു നടിയാണ് സീരിയലില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് കൃഷ്ണ.

ആതിര പ്രവീണ്‍ എന്ന താരമാണ് കൃഷ്ണയായി എത്തുന്നത്. വിവാഹിതയാണ് ആതിര. പ്രവീണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്്. ഫ്യൂച്ചര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് പ്രവീണ്‍ ജോലി ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ശ്രീലക്ഷ്മിയുടെ സുഹൃത്ത് കൃഷ്ണയെ.

അതേസമയം ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്ക്രീനിലേക്ക് തീരിച്ചെത്തുന്ന സീരിയൽ കൂടിയാണിത്. സിനിമ മാതൃകയിൽ നിര്‍മ്മിച്ചിരിക്കുന്ന സീരിയലിന്‍റെ പ്രോമോ വിഡിയോയും പ്രോമോ ഗാനവും ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗായകൻ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്സിൽ ‘ഉയിരിൽ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ആൻ ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്.

Written by Editor 3

സാമിന്റേയും എന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്; സാനിയ ഇയ്യപ്പൻ വെളിപ്പെടുത്തുന്നു

മാന്യതയുടെ മുഖം മൂടിയണിഞ്ഞു നടക്കുന്നവരാണ് അവർ, ഇത്തരം കീടങ്ങൾക്ക് പിന്തുണ നൽകുന്നതും അവരാണ്, തന്നെ ശല്യം ചെയ്ത വ്യക്തിക്ക് സാധിക വേണുഗോപാൽ കൊടുത്ത പണി കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ