മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോഴും മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെന്ന പോലെ ഇരുവരേയും ചേര്‍ത്തു നിര്‍ത്തി.
അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസ് ജയറാം സിനിമയിലേക്ക് എത്തി. കാളിയേയും പ്രേക്ഷകര്‍ നിറകെെയ്യോടെയാണ് സ്വീകരിച്ചത്. ഇതിനിടെ മകള്‍ മാളവികയും സിനിമയിലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മാളവിക തന്നെ മനസ് തുറക്കുകയാണ്.
അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക തുറന്നു പറയുന്നത്. തമിഴ്‍ താരങ്ങളില്‍ വിജയ് ആണ് മാളവികയുടെ ഇഷ്ടതാരം. താനൊരു കട്ട ഫാനാണെന്ന് മാളവിക പറയുന്നു.
അതേസമയം മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങളും മാളവിക പങ്കുവച്ചു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്ന് മാളവിക.
അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു. അടുത്ത സുഹൃത്ത് കൂടിയാണ് ഉണ്ണി മുകുന്ദനെന്നും മാളവിക വ്യക്തമാക്കി.
നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വെെറലായി മാറിയിരുന്നു. ഇതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറുകയാണെന്നും വാര്‍ത്തകളുമുണ്ടായിരുന്നു. ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.
നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല. എനിക്ക് പ്രപ്പോസൽസ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസൽ വരുമ്പോൾ ക്രൂരമായി റിജക്ട് ചെയ്യാൻ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോൾ അവർക്ക് കാര്യം മനസിലാവും. അല്ലെങ്കിൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്യും.
അതാണ് കൂറേ കൂടെ എളുപ്പം. വിദേശിയായ വ്യക്തിയെ കല്യാണം കഴിക്കാൻ താൽപര്യമില്ല. തമിഴ് ആൺകുട്ടികളെയാണ് ഇഷ്ടം എന്നും മാളവിക ജയറാം വ്യക്തമാക്കുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ എല്ലാ പെൺകുട്ടിയും പെട്ടന്ന് വിവാഹം കഴിക്കുന്നത് അവരുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്.
ഇത് പെൺ കുട്ടികളുടെ ഭാവിയും അവരുടെ സ്വപ്നവും ഇല്ലാതെ ആക്കുന്നു. എന്റെ കുടുബത്തിലെ എല്ലാവരും എന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇതിനുള്ള മറുപടി ഇവരോട് അദ്യം തന്നെ പറഞ്ഞിരുന്നു എന്നും മാളവിക പറഞ്ഞു.
വീട്ടുകാരുടെ പ്രെഷറിൽ വിവാഹം കഴിക്കാൻ ആഗ്രഹികുന്നില്ല എന്നും താരം വെളിപ്പെടുത്തി എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ടെന്നും വിവാഹം അതിന്റെവഴിയെ നടക്കും എന്നും മാളവിക വ്യക്തമാക്കി.