അഭിനയത്രി, മോഡൽ ഇന്നീ നിലകളിൽ ഒക്കെ വളരെ പെട്ടെന്ന് തന്നെ തിളങ്ങിയ താരമാണ് മന്നാര ചോപ്ര. തെലുങ്ക്, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ സജീവമായി ഇടപെടുന്ന താരം നടിമാരായ പ്രിയങ്ക ചോപ്ര, പരിനിധി ചോപ്ര എന്നിവരുടെ ബന്ധു കൂടിയാണ്.
2014 ഹോളിവുഡ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് താരം ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. വളരെയധികം നിരൂപക പ്രശംസയും ആദ്യ ചിത്രത്തിലൂടെ നേടിയെടുക്കുവാൻ താരത്തിന് കഴിയുകയുണ്ടായി.
ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം മുംബൈയിലേക്ക് താമസം മാറിയതോടെയാണ് മോഡലിംഗ് രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. അവിടെ നിന്ന് പിന്നീട് പരസ്യരംഗത്തേക്ക് കടക്കുകയായിരുന്നു. ഇതിനോടകം 40ലധികം ചിത്രങ്ങളിലാണ് താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
പരസ്യ ചിചിത്രമായ മൈൻഡ്രയുടെ യഥാർത്ഥ മുഖം ആയി പ്രത്യക്ഷപ്പെട്ടതും മന്നാര ആയിരുന്നു. അവയിൽ മൂന്നെണ്ണം പ്രിയങ്ക ചോപ്രക്കൊപ്പം ആയിരുന്നു എന്നതും താരത്തിന്റെ കരിയറിൽ മാറ്റി നിർത്താൻ ആകാത്ത അടയാളപ്പെടുത്തലാണ്.
ഡാബര്‍ അംല ഹെയർ ഓയിൽ പരസ്യം താരത്തിന് വളരെ പെട്ടെന്ന് അംഗീകാരം നേടിക്കൊടുക്കുകയും ഇതിലൂടെ സിനിമ രംഗത്ത് കൂടുതൽ അവസരം ലഭിക്കുകയും ചെയ്തു. തെലുങ്ക് ചിത്രങ്ങളിൽ അടക്കം ഓഫർ ലഭിച്ചത് ഈ പരസ്യ ചിത്രത്തിലൂടെയാണ്. പിന്നീട് താരത്തിന്റെ കരിയറിൽ ഉണ്ടായ വളർച്ച മറ്റു താരങ്ങളെ ആരെയും അസൂയപ്പെടുത്തുന്നത് തന്നെയായിരുന്നു.
അമിത ത്രിവേദിയുടെ ഗാനത്തിന്റെ തീം സോങ് ആയ പാസ് ബജ്ജിന് ജാഹിയ എന്ന ഗാനത്തിലെ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. സിനിമയിൽ എത്തുന്നതിനു മുൻപ് ഫാഷൻ ഡിസൈനറായും അസിസ്റ്റൻറ് കൊറിയോഗ്രാഫറായും തിളങ്ങുവാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഇവയ്ക്ക് പുറമേ ഹിപ്പ് ഹോപ്പ്, ബെല്ലി ഡാൻസ് തുടങ്ങിയ നൃത്ത പരിശീലനവും നേടിയ താരം നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ഉണ്ടായി. മുൻനിര ഫാഷൻ ലീക്കുകളിലും ഇവന്റുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.
2018 ലെ ഇന്ത്യ റൺവേയ്ക്ക് ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2014 തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ സൈനപ്പ് ചെയ്തുകൊണ്ട് താരം അഭിനയരംഗത്തേക്ക് കടന്നു വരികയുണ്ടായി. താരത്തിന്റെ ആദ്യമായി റിലീസ് ചെയ്ത തെലുങ്ക് ചിത്രം പ്രേമ ഗീത ജന്ദനായി ആയിരുന്നു.
ഈ ചിത്രം റിലീസ് ചെയ്ത അതേ വർഷം തന്നെ കരൺവീർ ശർമയുടെ സഹനടിയായി ബോളിവുഡിലേക്കും അരങ്ങേറുവാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2022 ലെ സൈമ അവാർഡ് വേദിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. സാരിയിൽ മനോഹരിയായി എത്തിയ താരത്തിന്റെ വീഡിയോയ്ക്ക് വളരെ മികച്ച അംഗീകാരവും പ്രശംസയും ആണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.