in ,

അമ്പോ.. ഇത്രയും ഫിറ്റ്‌നെസുള്ള നടി വേറെയുണ്ടോ, ജിമ്മിൽ വർക്ക്ഔട്ടിന് ശേഷം റിതിക സിംഗ്: കിടിലൻ ഫോട്ടോസ് കാണാം

ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് റിതിക സിംഗ്. അഭിനയം എന്നതിന് പുറമേ ആയോധനകലാകാരി എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.

2002 ബാല താരമായി അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. 2009ൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യയ്ക്കായി മത്സരിച്ച ശേഷം സൂപ്പർ ഫൈറ്റ് ലീഗിൽ താരം പങ്കെടുത്തു. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിൽ മാധവന് ഒപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

ഈ ചിത്രം ഹിന്ദി ഭാഷയിലും നിർമ്മിക്കപ്പെട്ടു. 63മത് ദേശീയ ചലച്ചിത്ര അവാർഡിൽ റിതികയുടെ അഭിനയത്തിന് പ്രത്യേക പരാമർശം തന്നെ ലഭിച്ചിരുന്നു. പിന്നീട് തെലുങ്ക് ചിത്രമായ ഗുരു തമിഴ് ചിത്രമായ ശിവലിംഗ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ ഉള്ള അഭിനയത്തിന് ഫിലിഫയർ പുരസ്കാരം നേടി.

2013ൽ സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിൽ താരം അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടാണ് താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചത്. പരസ്യത്തിന്റെ പരിപാടിയുടെ ചെയർമാനായ രാജകുന്ദ്ര വഴിയായിരുന്നു അന്ന് സുധ കോങ്കര ഋതികയുമായി ബന്ധപ്പെട്ടത്.

പിന്നീട് തന്റെ ദ്വിഭാഷാ ചിത്രമായ ശാല ഘടുവിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം നൽകി. ചെന്നൈയിലെ ചേരികളിൽ വളരുന്ന ഒരു മാർവാരി എന്ന പെൺകുട്ടിയെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്.

ഒരു ബോക്സറായി മറ്റൊരാളെ അഭിനയിപ്പിക്കുന്നതിനേക്കാൾ ബോക്സർ ആയ ഒരാളെ അഭിനയിപ്പിക്കുവാൻ നിർമ്മാതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനെ തുടർന്നാണ് ആ കഥാപാത്രം റിത്തികയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ പ്രത്യേക ജൂറി പരാമർശത്തോടെ സ്വന്തം കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാതെ ദേശീയപുരസ്കാരം ലഭിച്ച ആദ്യത്തെ നടിയായി റിതിക മാറുകയുണ്ടായി.

പിന്നീട് 2016 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മണികണ്ഠൻ സംവിധാനം ചെയ്ത ആണ്ടവൻ കട്ടളയ് എന്ന ചിത്രത്തിൽ താരം വേഷം കൈകാര്യം ചെയ്തു. 2016 സെപ്റ്റംബർ വരെ ടി വാസുവിന്റെ ശിവലിംഗ യിലും ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചിരുന്നു.

അച്ഛൻറെ മാർഗ്ഗനിർദ്ദേശത്തോടെ കുട്ടിക്കാലം മുതൽ ആയോധനകല പരിശീലിക്കുവാനും താരം മറന്നിരുന്നില്ല. 2009 ഏഷ്യൻ ഇൻഡോർ ഗെയിമുകളിൽ കിലോ വിഭാഗത്തിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് താരം കായിക രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് സൂപ്പർ ഫൈറ്റിന്റെ ഉദ്ഘാടന സീസണിൽ പ്രത്യക്ഷപ്പെടുകയും മിക്സഡ് ആയോധനകലാകാരിയായി മത്സരിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്നാണ് താരം സൗത്ത് ഇന്ത്യയിൽ ഇത്രയധികം ആരാധകരെ നേടി എടുത്തത്.

അഭിനയത്തിൽ എന്നതുപോലെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വർക്ക് ഔട്ട് ചിത്രങ്ങളൊക്കെ സൈബർ ലോകത്ത് പങ്ക് വയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by Editor 1

അവാർഡ് വേദിയിൽ ആരാധകരുടെ മനം കവർന്ന് പ്രിയ താരം: വീഡിയോ വൈറൽ

ഭർത്താവിനെ ലിപ്‌ലോക്ക് ചെയ്യാൻ ഞാൻ സമ്മതിക്കില്ല; ഷഫ്‌ന മനസ്സ് തുറക്കുന്നു