in ,

മോഹൻലാലിന്റെ അമ്മയാവാനും തയ്യാർ, അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കണോ; അഭിനയ മോഹം പറഞ്ഞ് നടി മങ്ക മഹേഷ്

1997 പുറത്തിറങ്ങിയ മന്ത്രമോതിരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മങ്കാ മഹേഷ്. വളരെയധികം അഭിനയ പ്രാഗൽഭ്യമുള്ള താരം ഇതിനോടകം കൈകാര്യം ചെയ്ത വേഷങ്ങളൊക്കെയും ശ്രദ്ധിക്കപ്പെട്ടവ തന്നെയായിരുന്നു. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ച താരം മിനിസ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും ഒരുപോലെ സജീവമായി ഇടപെട്ട് വരുന്നു.

പല ചിത്രങ്ങളിലും അമ്മ വേഷങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അടുത്തിടെ രണ്ടാമതൊരു വിവാഹം കഴിച്ച താരം വീണ്ടും സമൂഹമാധ്യമങ്ങളിൽ വാർത്തകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഗുരു ശിഷ്യൻ, ഇഷ്ടദാനം, എന്ന് സ്വന്തം ജാനകികുട്ടി, ഇലവങ്കോട് ദേശം, പഞ്ചാബി ഹൗസ്, വിസ്മയം, കാക്കക്കുയിൽ, ഗോവ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്.

ചലച്ചിത്രത്തിന് പുറമേ ഇന്ന് ടെലിവിഷൻ സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്. രണ്ടാമത് വിവാഹം കഴിച്ചതിനെതിരെ താരത്തിനെതിരെ രൂക്ഷ വിമർശനം തന്നെയാണ് ഉയർന്നിരുന്നത്. എന്നാൽ തന്റെ ജീവിതത്തിൽ താൻ ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയപ്പോഴാണ് രണ്ടാം വിവാഹത്തിന് തയ്യാറായത് എന്ന് മങ്കാ മഹേഷ് വ്യക്തമാക്കുകയുണ്ടായി.

മോളുടെ കല്യാണം നടന്നതിന് ശേഷമാണ് താൻ 2010 ൽ വിവാഹം കഴിക്കുന്നത്. ഇതിൻറെ പേരിൽ ഒരുപാട് വിവാദങ്ങൾ വന്നെങ്കിലും അതൊന്നും താരം കാര്യമാക്കിയില്ല. വിവാഹം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. മകളുടെ ഇഷ്ടം കൂടി നോക്കിയപ്പോൾ അവൾക്കും മരുമകനും എതിർപ്പ് ഒന്നുമില്ല ആയിരുന്നു എന്നും അതുകൊണ്ടാണ് രണ്ടാം വിവാഹത്തിന് തയ്യാറായത് എന്ന് താരം വ്യക്തമാക്കുന്നു.

കോവിഡ് കാലത്ത് അസുഖം വന്നു മൂന്ന് തവണ ആശുപത്രിയിലായപ്പോൾ തനിക്ക് കൂട്ടായി ഉണ്ടായിരുന്നത് ഭർത്താവ് ആണെന്നും അതുകൊണ്ട് മകൾക്ക് ടെൻഷൻ അടിക്കാതെ നിൽക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇതൊക്കെ താൻ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമാണെന്ന് താരം വ്യക്തമാക്കുന്നു. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവർ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

ഞാൻ ഒരുപാട് സുന്ദരിയാണെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെയാണ് ഇത്രയും പ്രായമായിട്ടും ഇന്നും അഭിനയരംഗത്ത് സജീവമായി നിലനിൽക്കുവാൻ തനിക്ക് സാധിക്കുന്നതെന്നും മങ്കാ മഹേഷ് വ്യക്തമാക്കുന്നു.

ഗ്ലാമർ, വെളുപ്പ് ഒന്നും സിനിമയ്ക്ക് ഇപ്പോൾ ആവശ്യമില്ലെന്ന് നല്ല നല്ല വേഷം ചെയ്യുന്ന ഒരുപാട് താരങ്ങൾ ഉണ്ടെന്നും തനിക്കും അത്തരത്തിൽ അവാർഡ് ലഭിക്കുന്ന ഒരു വേഷം കൈകാര്യം ചെയ്യുവാൻ അതിയായ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നു.

എത്ര പ്രായമായ വേഷമാണ് എങ്കിലും കൈകാര്യം ചെയ്യുവാൻ തനിക്ക് യാതൊരു മടിയുമില്ല എന്നും തന്റെ കൊച്ചുമകൻ പത്താം ക്ലാസിൽ പഠിക്കുന്നത് കൊണ്ട് തന്നെ പ്രായമായി എന്ന് പറയുന്നതിൽ തനിക്ക് നാണക്കേടില്ലെന്ന് ആണ് താരം പറയുന്നത്. അതുകൊണ്ടുതന്നെ മോഹൻലാലിൻറെ അമ്മയായി പോലും അഭിനയിക്കുവാൻ താൻ ഒരുക്കമാണെന്നും താരം വ്യക്തമാക്കുന്നു.

Written by Editor 1

10 വർഷമായി മത വിശ്വാസിയല്ല, മതവും മത വിശ്വാസികളും സമ്മാനിച്ചത് വലിയ മാനസിക ഉപദ്രവം, ഇപ്പോൾ താൻ പൂർണമായും നിരീശ്വര വാദിയെന്ന് ജസ്ല മാടശ്ശേരി: കുറിപ്പ് വൈറൽ..

ബെഡ്‌റൂം സീൻ ആദ്യമായി ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാർത്ത പോലും ഞാൻ അന്ന് കേട്ടു; നടി അഞ്ജു പറയുന്നു..!