in ,

ബെഡ്‌റൂം സീൻ ആദ്യമായി ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാർത്ത പോലും ഞാൻ അന്ന് കേട്ടു; നടി അഞ്ജു പറയുന്നു..!

തൻറെ രണ്ടാം വയസ്സിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് നായിക പരിവേഷത്തിലേക്ക് വളരുകയും ചെയ്ത താരമാണ് അഞ്ചു പ്രഭാകർ എന്ന ബേബി അഞ്ജു. നായികയായും സഹതാരമായും തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ അഞ്ജു മലയാളത്തിലെ മെഗാസ്റ്റാറുകൾ ആയ മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം പോലും നായികയായി അഭിനയിക്കുകയുണ്ടായി.

താഴ്വാരം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയ അഞ്ചുവിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഇല്ലാതിരുന്ന താരം കൂടിയാണ് അഞ്ചു. അതുകൊണ്ടുതന്നെ താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

എന്നിരുന്നാൽ പോലും ഈയൊരു കാരണം കൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഗോസിപ്പുകൾക്കും വിധേയ ആയിട്ടുള്ള താരം കൂടിയാണ് അഞ്ജു. 1995ൽ പ്രമുഖ കണ്ണട നടൻ ടൈഗർ പ്രഭാകരുമായി താരത്തിന്റെ വിവാഹം കഴിഞ്ഞു എങ്കിലും ആ ദാമ്പത്യജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച താരം 1998 തമിഴ് നടൻ സുന്ദറിനെ വിവാഹം കഴിക്കുകയുണ്ടായി.

നിരവധി ഹിറ്റ് സീരിയലുകളിൽ അടക്കം തിളങ്ങുവാനും അഞ്ചുവിന് അവസരം ലഭിച്ചിരുന്നു. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചിരി, ദൂരദർശന സംരക്ഷണം ചെയ്തിരുന്ന മാനസി, സൺ ടിവി സംരക്ഷണം ചെയ്തിരുന്ന അകൽ വിലക്കുകൾ എന്നീ സീരിയലുകളിൽ താരം അഭിനയിക്കുകയുണ്ടായി. എന്നാൽ ഈ ഇടയ്ക്ക് താരം മരിച്ചു എന്നുള്ള വാർത്തകൾ മാധ്യമലോകത്ത് നിറഞ്ഞ് നിന്നിരുന്നു.

പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പ്രതികരിച്ചുകൊണ്ട് അഞ്ചു തന്നെ രംഗത്ത് എത്തിക്കുകയും ചെയ്തിരുന്നു. അഞ്ചുവിന്റെ അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവും ആണ്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. നിരവധി സീരിയലിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ തന്നെയാണ് അഞ്ചു ഇപ്പോഴും കൈകാര്യം ചെയ്യുന്നത്.

കതിർപ്പൂക്കൾ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അരങ്ങേറി കൊണ്ടാണ് തമിഴ്നാട് സ്വദേശിയായ അഞ്ചു സിനിമാരംഗത്തേക്കുള്ള തൻറെ ചുവട് വയ്ക്കുന്നത്. ഓർമ്മയ്ക്കായി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് താരം പിന്നീട് മലയാള സിനിമയിലും സജീവമാവുകയായിരുന്നു. 80 കളിൽ ബേബി അഞ്ജു എന്ന പേരിൽ തിളങ്ങിയിരുന്ന താരം മലയാളത്തിൽ മമ്മൂട്ടിയുടെ മകളായും പെങ്ങളായും ഭാര്യയായും അഭിനയിക്കുകയുണ്ടായി.

ആ രാത്രി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ചു കിഴക്കൻ പത്രോസ് എന്ന ചിത്രത്തിൽ താരത്തിന്റെ സഹോദരിയായി പ്രത്യക്ഷപ്പെട്ടു. മലയാളം പോലെ തന്നെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സജീവമായി തന്നെയാണ് അഞ്ജു ഇടപെട്ടിട്ടുള്ളത്.

താഴ്വാരം, കൗരവർ, കോട്ടയം കുഞ്ഞച്ചൻ, നീലഗിരി തുടങ്ങിയവ താരത്തിന്റെ കരിയറിൽ തന്നെ മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. 1988ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം താരം നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇന്ന് തമിഴ് സീരിയലുകളുടെ ലോകത്താണ് സജീവം.

Written by Editor 1

മോഹൻലാലിന്റെ അമ്മയാവാനും തയ്യാർ, അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കണോ; അഭിനയ മോഹം പറഞ്ഞ് നടി മങ്ക മഹേഷ്

സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അവസരങ്ങൾ ധാരാളം ലഭിച്ചിട്ടും ആ ഭാഗ്യം മാത്രം വിമലാ രാമന് ലഭിച്ചില്ല, ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ