in ,

സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്നയാൾ തന്നോട് മോശമായി പെരുമാറി, ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പർവീൺ..!

ഫ്ലവർസ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ജസീല പര്‍വീണ്‍. അഭിനയത്രി എന്നതിലുപരി നല്ല ഒരു ഫിറ്റ്നസ് മേക്കർ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് ആളുകൾ അടുത്തറിഞ്ഞത്.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് എങ്കിൽ പോലും മലയാളികൾക്ക് താരത്തെപ്പറ്റി അധികം കാര്യങ്ങൾ ഒന്നുമറിയില്ല. ജസീല ഒരു മലയാളിയാണോ എന്ന കാര്യം പോലും പലർക്കും സംശയമാണ്. എന്നാൽ സ്റ്റാർ മാജിക് പരിപാടിയിൽ എത്തിയതോടുകൂടി താരത്തെ ആളുകൾ കൂടുതൽ അടുത്തറിയുകയായിരുന്നു.

താരം ചെയ്യുന്ന ഗെയിമുകൾക്കും പങ്കുവെക്കുന്ന ഫോട്ടോകൾക്കും ഒക്കെ വലിയതോതിലുള്ള അംഗീകാരം തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. മലയാളത്തിലെ പല പരമ്പരകളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ച ഒരാൾ കൂടിയാണ് ജസീല.

ലഭിക്കുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും അതൊക്കെ സ്വീകരിക്കുവാനും മികച്ച വിജയത്തിൽ കഥാപാത്രങ്ങളെ എത്തിക്കുവാനും ആണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്. അഭിനയരംഗത്ത് നിലനിൽക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി ഇതിനോടകം പല താരങ്ങളും തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പലർക്കും വളരെ മോശം തരത്തിലുള്ള അനുഭവം തന്നെയാണ് സംവിധായകന്റെയും നിർമാതാക്കളുടെയും ഒക്കെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പലരും ഇത്തരം കാര്യങ്ങൾ തുറന്നു വെളിപ്പെടുത്താത്തത് ആളുകൾ ഈ കാര്യങ്ങൾ എങ്ങനെ എടുക്കും എന്ന് അറിയാത്തതും ഒടുവിൽ കുറ്റക്കാർ തങ്ങൾ ആകുമോ എന്ന ഭയം കൊണ്ടും ആണ്.

എന്നാൽ പല താരങ്ങളും നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ അവസരങ്ങൾ പോലും കാസ്റ്റിങ് കൗച്ചിന്റെ പേരിൽ വേണ്ടെന്ന് വയ്ക്കുവാൻ പലരും തയാറായിട്ടും ഉണ്ട്.ഇപ്പോൾ അത്തരത്തിൽ തനിക്ക് നേരിട്ട് ഒരു ദുരനുഭവത്തെപ്പറ്റിയാണ് ജസീല വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന ഒരാൾ തന്നോട് മോശമായി പെരുമാറി എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. എന്നാൽ അയാളുടെ പേര് എന്താണെന്ന് വ്യക്തമാക്കുവാൻ ജസീല തയ്യാറായിട്ടില്ല.

അപ്പോഴും ജസീലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ താരത്തോട് മോശമായി പ്രതികരിച്ച ആളെ ഇനിയും തിരശ്ശീലയ്ക്ക് പിന്നിൽ ഒളിപ്പിക്കരുതെന്നും അയാൾ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആണ് അധികവും ആളുകൾ പറയുന്ന അഭിപ്രായം. എങ്കിൽ പോലും അത് ആരാണെന്ന് പറയുവാൻ ഇതുവരെ ജസീല തയ്യാറായിട്ടില്ല.

ഇതിനോടകം താരം പങ്കുവെച്ചിട്ടുള്ള പല ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതും അതൊക്കെ ആളുകൾ ഏറ്റെടുത്തത്. ജിമ്മിൽ നിന്നും മറ്റും ഉള്ള താരത്തിന്റെ വർക്ക് ഔട്ട് വീഡിയോകളും സോഷ്യൽ മീഡിയ വഴി ആളുകൾ അടുത്തറിഞ്ഞ കാര്യങ്ങളാണ്.

Written by Editor 1

ചാനലിലെ ഓണ പരിപാടിക്കിടെ അൻഷിതയും രമ്യയും തമ്മിൽ പൊരിഞ്ഞ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത, ഇതൊക്കെ കാണാൻ അപാര തൊലിക്കട്ടി വേണമെന്ന് ആരാധകർ, സംഭവം ഇങ്ങനെ

അമ്പോ ഇപ്പോഴാണ് ഓണം ഓണമായത്… കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സീതു ലക്ഷ്മി: ഫോട്ടോസ് വൈറൽ