in

കാവ്യ മാധവൻ വീണ്ടും സിനിമയിലേക്ക്..? പുത്തൻ ലുക്കിൽ ഞെട്ടിച്ച് താര റാണി.. ആവേശത്തോടെ ആരാധകർ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന കാവ്യ ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും മാറിനിന്നത്.

നാളുകള്‍ക്ക് ശേഷമായി താരം തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണോ എന്നുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോ വൈറലായി മാറിയതോടെയായിരുന്നു ചര്‍ച്ചകള്‍ സജീവമായത്.

കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മോഡേണായുള്ള കാവ്യയുടെ ചിത്രമാണ് വൈറലായത്. പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചെന്നൈ നെയ്ല്‍ ആര്‍ടിസ്റ്ററിയില്‍ നിന്നുള്ള ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയത്. ഫാന്‍സ് പേജുകളിലൂടെയായാണ് ഫോട്ടോ പ്രചരിച്ചത്.

സോഷ്യല്‍മീഡിയയില്‍ കാവ്യ മാധവന്‍ അത്ര സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷമായാണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചത്.

കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇപ്പോള്‍ അഭിനയത്തെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നുമായിരുന്നു കാവ്യ പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നായികയായത്. ആദ്യ സിനിമയിലെ നായകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു.

ജ്യേഷ്ഠനെപ്പോലെയായാണ് ദിലീപിനെ കാണുന്നതെന്നും ഗോസിപ്പുകളൊന്നും ശരിയല്ലെന്നുമായിരുന്നു കാവ്യ മാധവന്‍ തുടക്കത്തില്‍ പ്രതികരിച്ചത്. മകളാണ് തന്നെ രണ്ടാം വിവാഹത്തിനായി നിര്‍ബന്ധിച്ചതെന്നും, തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു എന്നുമായിരുന്നു വിവാഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞത്.

ബാല താരം ആയി എത്തിയെങ്കിലും പെട്ടന്ന് തന്നെ താരം മലയാള സിനിമയിൽ നായികയുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചിരുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങി നിക്കുമ്പോൾ ആണ് താരം അദ്യം വിവാഹം കഴിയുന്നത്. എന്നാൽ ആ വിവാഹം വൻ പരാജയം ആയിരന്നു.

അതിന് ശേഷം താരം വീണ്ടും അഭിനയത്തിൽ സജീവം ആയിരുന്നു. കാവ്യ നായിക ആയി എത്തിയാൽ ആ സിനിമ വൻ വിജയം നേടുന്ന ഒരു കാലം ഉണ്ടായിയുന്നു അങ്ങനെ ഒരുപാട് വിജയം നേടിയെടുത്ത ജോഡികൾ ആയിരന്നു കാവ്യയും ദിലീപും.

ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം താരം ദിലീപുമായി രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നൽ ഇപ്പോൾ താരം അഭിനയിച്ച ജീവിതത്തിൽ ഇല്ല. കാവ്യയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന ആരാധകരാണ് ഈ ഫോട്ടോ വൈറലാക്കിയത്.

Written by Editor 3

കുടുംബസമേതം ഓണം ആഘോഷിക്കുന്ന ജയറാം, കൂടെ കാളിദാസിനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടി ആരാണ് എന്ന് മനസ്സിലായോ..?

കറുത്ത മുത്തിൽ അഭിനയിക്കുമ്പോൾ അതിലെ ഒരു നടന്റെ നേതൃത്വത്തിൽ ആയിരുന്നു എനിക്ക് നേരെ ആക്രമണം തുടങ്ങിയത്, ഒടുവിൽ അവഹേളനങ്ങൾ കടുത്തപ്പോൾ ഞാൻ അതിൽ നിന്ന് പടിയിറങ്ങി; നടി പ്രേമി വിശ്വനാഥിന്റെ ജീവിതം ഇങ്ങനെ