in , ,

ചാനലിലെ ഓണ പരിപാടിക്കിടെ അൻഷിതയും രമ്യയും തമ്മിൽ പൊരിഞ്ഞ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത, ഇതൊക്കെ കാണാൻ അപാര തൊലിക്കട്ടി വേണമെന്ന് ആരാധകർ, സംഭവം ഇങ്ങനെ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കാത്തവർ ആരും തന്നെ കാണില്ല. വിദേശത്തായാലും സ്വദേശത്തായാലും ഓണം അതിൻറെ എല്ലാ പ്രൗഢിയോടും കൂടി കൊണ്ടാടുന്നതാണ് മലയാളിയുടെ സംസ്കാരം. കഴിഞ്ഞ രണ്ടുവർഷം ഓണം കൊറോണ കൊണ്ടുപോയപ്പോൾ ഈ വർഷത്തെ ഓണത്തിന് തിരിച്ചുവരവിന്റെ ഒരു ആർപ്പുവിളികൾ തന്നെ മുഴങ്ങുകയായിരുന്നു.

ക്ലബ്ബുകളിൽ നിന്ന് ഇപ്പോൾ ഓണാഘോഷം ടെലിവിഷൻ ചാനലുകളിലേക്ക് മാറിയിരിക്കുകയാണ്. മലയാളികളെ ദിനംപ്രതി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന പ്രിയ താരങ്ങൾക്കൊപ്പം ഓണം ആഘോഷിക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഓണത്തിന് രാവിലെ മുതൽ തന്നെ എല്ലാ വീടുകളിലും ടി വി ഓണായിരിക്കും.

ഓരോ ചാനലുകളും വ്യത്യസ്ത പരിപാടികളുമായി എത്തുമ്പോൾ ഇത്തവണ മലയാളികളുടെ ജനപ്രിയ ചാനൽ ആയ ഏഷ്യാനെറ്റ് വേറിട്ട ഒരു കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. മലയാളികളുടെ പ്രിയ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഏഷ്യാനെറ്റ് ഇത്തവണ സംപ്രേക്ഷണം ചെയ്ത പരിപാടിയായിരുന്നു കുക്ക് വിത്ത് കോമഡി.

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും ജനപ്രിയ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതരായി മാറിയ ഒരുപിടി താരങ്ങളെ അണിനിരത്തി കൊണ്ടായിരുന്നു പരിപാടി നടത്തിയത്. മോഡൽ, അവതാരിക, അഭിനയത്രി, യൂട്യൂബർ എന്നീ നിലകളിലൊക്കെ പ്രശസ്തയായി മാറിയ പേളി മാണി ആയിരുന്നു പരിപാടിയുടെ അവതാരികയായി എത്തിയത്.

ഫല പ്രഖ്യാപനത്തിനായി ചലച്ചിത്രങ്ങളിലൂടെ ഏവർക്കും സുപരിചിതയായി മാറിയ പ്രിയപ്പെട്ട താരം കനിഹയും ഒപ്പം ഒരു കുക്കും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ പരിപാടി നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇതിലെ രണ്ട് താരങ്ങൾ തമ്മിൽ അടിയുണ്ടാവുകയായിരുന്നു. കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് ജനപ്രിയയായി തീർന്ന അൻഷിതയും ചങ്ക്സ് എന്ന ചിത്രത്തിൽ ജോളി മിസ്സായി എത്തിയ രമ്യയും തമ്മിലായിരുന്നു കലഹം ഉണ്ടായത്.

അൻഷിതയും പങ്കാളി എലീന പടിക്കലും ചേർന്ന് ഉണ്ടാക്കിയ സാമ്പാറിൽ തങ്കച്ചൻ ഉപ്പുവാരി വിതറി എന്ന് ആരോപിച്ചു കൊണ്ടായിരുന്നു താരങ്ങൾ തമ്മിൽ വഴക്ക് നടന്നത്.അൻഷിതയും എലിനയും ഉണ്ടാക്കിയ സാമ്പാറിൽ തങ്കച്ചൻ ഉപ്പുവാരി വിതറി എന്ന് അനിഷിത ആരോപിക്കുമ്പോൾ തങ്ങൾ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് രമ്യ അവകാശപ്പെടുന്നത്.

ഇതിൻറെ പ്രതികാരം എന്നവണ്ണം അൻഷിത രമ്യയുടെ ദേഹത്തേക്ക് ഉപ്പുവാരി എറിയുകയായിരുന്നു. എന്നാൽ പിന്നീട് അൻഷിത രമ്യയുടെ ദേഹം തുടച്ചു കൊടുക്കുവാൻ ചെല്ലുമ്പോൾ അൻഷിതയുടെ കൈ തട്ടിമാറ്റി കരയുന്ന രമ്യയെയും പരിപാടിയിലൂടെ മലയാളികൾ കണ്ടുകഴിഞ്ഞു. പ്രിയപ്പെട്ട താരങ്ങളുടെ അപ്രത്യക്ഷമായ വഴക്കിടിയിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ് മലയാള ടെലിവിഷൻ പ്രേക്ഷകർ.

തങ്കച്ചൻ ചെയ്ത പ്രവർത്തിക്ക് രമ്യയോട് പകരം വീട്ടിയത് ശരിയായില്ല എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോ കണ്ട ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. വീഡിയോക്ക് താഴെ നിരവധി തരത്തിലുള്ള കമന്റുകളാണ് വരുന്നത്. അതിൽ അൻഷിതയെ അനുകൂലിക്കുന്നവരും രമ്യയെ അനുകൂലിക്കുന്നവരും ധാരാളമാണ്.

Written by Editor 1

കറുത്ത മുത്തിൽ അഭിനയിക്കുമ്പോൾ അതിലെ ഒരു നടന്റെ നേതൃത്വത്തിൽ ആയിരുന്നു എനിക്ക് നേരെ ആക്രമണം തുടങ്ങിയത്, ഒടുവിൽ അവഹേളനങ്ങൾ കടുത്തപ്പോൾ ഞാൻ അതിൽ നിന്ന് പടിയിറങ്ങി; നടി പ്രേമി വിശ്വനാഥിന്റെ ജീവിതം ഇങ്ങനെ

സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്നയാൾ തന്നോട് മോശമായി പെരുമാറി, ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പർവീൺ..!