in

ഒരു ബട്ടൺ മതി ഒരായിരം കുരു പൊട്ടാൻ… അനശ്വര രാജനെതിരെ സൈബർ ആക്രമണം കനക്കുന്നു; സംഭവം ഇങ്ങനെ

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യർ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജൻ. കഴിഞ്ഞ വർഷം റിലീസായ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്  അനശ്വര കൂടുതൽ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ അനശ്വരയാണ്  സൈബർ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയാകുന്നത്. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലെ സൈബർ അക്രമികളെ പ്രകോപിപ്പിച്ചത്. പതിവുപോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണമാണ് സൈബർ സദാചാര ഗുണ്ടകളെ  പ്രകോപിച്ചിരിക്കുന്നത്.

പതിനെട്ടാം പിറന്നാളിന് ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അത് വലിയ രീതിയിൽ തന്നെ പ്രശ്നമായി മാറുകയും ചെയ്തിരുന്നു. ഷോർട്ട്സ് അണിഞ്ഞ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഇതിനാണ് സൈബർ നേരിടേണ്ടി വന്നത്. എന്നാൽ ഈ സമയത്ത് താരത്തെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു.

റിമ കല്ലിങ്കൽ അടക്കമുള്ള നടിമാർ താരത്തിനൊപ്പം തന്നെ നിൽക്കുന്നു എന്ന തരത്തിലായിരുന്നു പോസ്റ്റുകളുമായി രംഗത്ത് വന്നത്. എന്നാൽ ചിത്രത്തിലെ പ്രമോഷൻ പരിപാടികളിൽ ഒരു വ്യത്യസ്ത ലുക്കിലാണ് താരം എത്തിയത്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം എത്തിയത് ഒരു ചെക്ക് ഷർട്ട് ധരിച്ചാണ്.

ഈ ചെക്ക് ഷർട്ടിലെ ബട്ടൺ ഇട്ടിട്ടില്ല എന്ന പേരിലാണ് ഇപ്പോൾ താരം സൈബർ ആക്രമണം നേരിടുന്നത്. ഫേസ്ബുക്കിലെ സാദാചാരവാദികൾ ആണ് ഇപ്പോൾ ഇത്തരം കമന്റുകളും ആയി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം മര്യാദയ്ക്ക് വസ്ത്രം ധരിക്കു, എന്നിട്ട് സംസാരിക്കു എന്ന രീതിയിൽ ഒക്കെയാണ് പലരും കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതിലും നല്ലത് ഷർട്ട് ഇടാതെ ഇരിക്കുന്നത് അല്ലേ എന്ന് തുടങ്ങി പോകുന്നുണ്ട് കമന്റുകൾ. എന്തിനാണ് അവിടേക്ക് മാത്രം നോക്കുന്നത് എന്നും ചില ആളുകൾ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അശ്ലീല കമന്റുകളെയും സദാചാര ഗുണ്ടായിസത്തിനെയും എതിർത്ത് അനശ്വരയ്ക്ക പിന്തുണയുമായും ആളുകൾ  എത്തിയിട്ടുണ്ട്.

‘മൊത്തം സൈബർ ആങ്ങളമാർ ആണല്ലോ ഇവിടെ. പൊന്നു ആങ്ങളമാരെ.. ആ കൊച്ചിന് 18 വയസ്സ് ആയിട്ടുള്ളു. അവൾ ഇട്ടിരിക്കുന്ന വസ്ത്രത്തിനു നിങ്ങൾ പ്രശ്നം കാണുന്നുണ്ടെങ്കിൽ അതവൾ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ കുഴപ്പം അല്ല.

നിങ്ങളുടെ ഒക്കെ കണ്ണിന്റെ കുഴപ്പം ഒന്നുകൊണ്ട് മാത്രം ആണ്’ , ‘പ്ലേയ് ദി മ്യൂസിക്….. “നന്മയുള്ള ലോകമേ… ‘ തുടങ്ങിയ കമന്റുകൾ അനശ്വരയെ പിന്തുണച്ച് എത്തുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തിന് മേൽ  മോശമായ കമന്റുകളുമായി എത്തുന്ന മലയാളി സദാചാരഗുണ്ടകളുടെ എണ്ണം കുറവല്ല എന്ന് നേരത്തെയും പല തവണ വ്യക്തമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

നടിമാർ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ ഇത്തരം സദാചാര ആക്രമണം പലപ്പോഴും ഉണ്ടാകാറുണ്ട്. നടിമാരായ സാനിയ ഇയ്യപ്പൻ, എസ്തര്‍ അനിൽ, മീര നന്ദൻ, ദുർഗ കൃഷ്ണ തുടങ്ങിയവർ ഇത്തരം ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.

Written by Editor 3

പ്രണയമൊക്കെയുണ്ട്, വയസ് 35 പിന്നിട്ടിട്ടും സിംഗിളായി ഇരിക്കുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടി കൃഷ്ണ പ്രഭ

മരക്കൊമ്പിന് മുകളിൽ സാഹസികമായ ഫോട്ടോഷൂട്ടുമായി നടി സാധിക, ഹോട്ടെന്ന് ആരാധകർ, ഫോട്ടോസ് കാണാം