in

പ്രസവ ശേഷം ഇങ്ങനെ ചെയ്താൽ സൗന്ദര്യം നില നിർത്താം, തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് നവ്യാ നായർ തുറന്ന് പറയുന്നു

ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് നായികയായി ചുവടുവച്ച താരമാണ് നവ്യാനായർ. 2002 ലിറങ്ങിയ നന്ദനം എന്ന ചിത്രമാണ് താരത്തിന് കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്.

ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ പ്രീതി തന്നെയാണ് നേടിയെടുത്തത്. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയെടുത്തു.

ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിരിക്കുന്നത് ദിലീപിന് ഒപ്പം ആണ്.ഏതാണ്ട് ഏഴോളം ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് നായിക-നായകന്മാരായി വേഷം കൈകാര്യം ചെയ്തത്.

മോഹൻലാലിനൊപ്പം ചതുരംഗം, മമ്മൂട്ടിക്കൊപ്പം സേതുരാമയ്യർ സിബിഐ തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്യുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും നവ്യ ചേക്കേറുകയും ഉണ്ടായി. 2004 ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു.

പിന്നീട് പത്തോളം തമിഴ് സിനിമകളിൽ വേഷം കൈകാര്യം ചെയ്ത താരത്തിന്റെ 2008 പുറത്തിറങ്ങിയ ആടും കൂത്ത് എന്ന സിനിമയിലെ അഭിനയം നിരൂപകപ്രശംസ നേടിയിരുന്നു. 2005 സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിലൂടെ നവ്യ രണ്ടാമതും ചലച്ചിത്ര പുരസ്കാരത്തിന് അർഹയാവുകയായിരുന്നു.

2008ലാണ് താരം കണ്ണട സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. ഗജ എന്ന ചിത്രത്തിലാണ് അന്ന് നവ്യ അഭിനയിച്ചത്. സിനിമകൾക്ക് പുറമേ പരസ്യചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി ഏതാണ്ട് 50 ലധികം ചിത്രങ്ങളിൽ ആണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്.

2010ൽ മുംബൈയിൽ ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. ഇപ്പോൾ താരം സിനിമയിലേക്ക് തൻറെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.

വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ. മൂന്നു മാസം കൊണ്ടാണ് ഐഡിയൽ വെയ്റ്റിൽ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിലെത്തിയതെന്ന് നവ്യ പറയുന്നു. ജീൻസും ഡ്രസുമെല്ലാം ടൈറ്റായി.

ഐഡിയൽ വെയ്റ്റ് 66–68 കിലോ ആണെങ്കിലും 62–63 കിലോയിൽ നിർത്തിയിരുന്ന ശരീരഭാരമാണ് ഇപ്പോൾ 70 കിലോ പിന്നിട്ടിരിക്കുന്നത്. 60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റാകാവുന്ന ഒരു ഗ്രൂപ്പിലാണ് നവ്യ ചേർന്നിരിക്കുനത്. ദിവസവുമുള്ള വർക്ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു.

എറ്റിപി യുടെ ഡയറ്റ് പ്ലാൻ ആണ് നവ്യ പിന്തുടരുന്നത്. ആ പ്ലാന്‍ അനുസരിച്ച് രാവിലെ ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഒരു ഷേക്കാണ് രാവിലെ കുടിക്കുന്ന ആദ്യത്തെ ഡ്രിങ്ക്. വർക്കൗട്ട് ചെയ്യുന്ന സമയം രാവിലെ 6.30 നോ 7 നോ ആണ്.

ആദ്യം വാംഅപ് ആണ്. ഇത് വളരെ പ്രധാനമാണ്. അതിനു ശേഷം അവർ നിർദേശിക്കുന്ന വർക്കൗട്ടുകൾ ചെയ്യണം. 20 റെപ്പറ്റീഷൻസുള്ള ജംപിങ് ജാക്സ്, അതിനുശേഷം ഡംപൽസ് ഉപയോഗിച്ചുള്ള വർക്കൗട്ടാണ്. രണ്ടു കിലോയുടെയും അഞ്ചു കിലോയുടെയും ‍ഡംപൽസാണ് ഉപയോഗിക്കുന്നത്.

ആദ്യം ട്രെയ്നറുമായി സംസാരിച്ച് നമ്മുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വർക്കൗട്ട് അവർതന്നെ പ്ലാൻ ചെയ്തു തരും. ഒരു വർക്കൗട്ടും ചെയ്യാത്തവരാണെങ്കിലും ബിഗിനർ ആയി ജോയിൻ ചെയ്യാം. ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഒറ്റയടിക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് രണ്ടു പ്രാവശ്യമായി നടക്കാം.

നമ്മുടെ മെറ്റബൊളിക് ആക്ടിവിറ്റീസ് ഹൈ ആക്കി വയ്ക്കാനാണ് ഇതു ചെയ്യുന്നത്. നമ്മൾ ഇത് ചെയ്തു എന്നത് അവര്‍ക്ക് അയച്ചു കൊടുക്കുകയും േവണം. നമ്മൾ എന്തു കഴിച്ചാലും കഴിക്കുന്നതിനു മുൻപായി എന്താണ് കഴിക്കുന്നതെന്നുള്ളത് ഫോട്ടോ എടുത്ത് നമ്മുെട ന്യൂട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണം– നവ്യ പറയുന്നു.

Written by Editor 3

:ബ്ലാക്ക് ബ്രാലെറ്റിൽ ടാറ്റൂ കാണിച്ച് ഹോട് ലുക്കിൽ പ്രിയ താരം അഭയ ഹിരൺമയി: വീഡിയോ

പ്രണയമൊക്കെയുണ്ട്, വയസ് 35 പിന്നിട്ടിട്ടും സിംഗിളായി ഇരിക്കുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടി കൃഷ്ണ പ്രഭ