in

ഫോട്ടോസ് അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി, നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ.. സംഭവം ഇങ്ങനെ..!

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അമല പോൾ. ആദ്യ ചിത്രത്തിലേത് വളരെ ചെറിയ കഥാപാത്രം ആയിരുന്നു എങ്കിൽ പോലും താരം സിനിമ മേഖലയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

നീലത്താമര എന്ന ചിത്രത്തിനു ശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ താരം തമിഴിൽ മൈന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഈ ചിത്രത്തിനു ശേഷം താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല.

ആദ്യകാലങ്ങളിൽ അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെ വളരെ ചെറുതായിരുന്നെങ്കിൽ മൈനയിലെ നായികാ വേഷത്തോട് കൂടി മലയാളത്തിൽ അടക്കം നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയുണ്ടായി. ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായി അവതരിപ്പിച്ചത് കൊണ്ട് പിന്നെയും പിന്നെയും അവസരങ്ങൾ അമലയെ തേടി എത്തുകയും ഉണ്ടായി.

സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായി ഇടപെടുവാനും താരം ഈ സാഹചര്യത്തിൽ ശ്രമിക്കുകയുണ്ടായി. മലയാളത്തിൽ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷം പങ്കുവെച്ച അമലയുടെ കരിയറിലെ തന്നെ ബ്രേക്ക് ആയി മാറിയ ചിത്രങ്ങളാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ ഒരു ഇന്ത്യൻ പ്രണയകഥ, മോഹൻലാലിനൊപ്പം ഉള്ള റൺ ബേബി റൺ എന്നിവ.

ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുവാൻ താരത്തിന് യാതൊരു മടിയുമില്ല. മോഡേൺ വേഷവും നാടൻ വേഷവും തനിക്ക് ഒരുപോലെ ഇണങ്ങും എന്ന് പോലും അമല തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. തമിഴ് സിനിമയിൽ തിളങ്ങി നിന്നിരുന്ന വിജയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നിരുന്നില്ല.

അപ്പോഴും സിനിമാ മേഖലയിൽ സജീവമായി ഇടപെടുവാൻ തന്നെ അമല ശ്രമിച്ചിരുന്നു. വിജയ് നായകനായി എത്തിയ തലൈവാ എന്ന ചിത്രത്തിൻറെ സംവിധായകനായിരുന്നു താരത്തെ വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിന് ശേഷം താരം മറ്റൊരു പ്രണയ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നതടക്കമുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അതൊക്കെ നിഷേധിച്ച താരം താൻ ഒരാളുമായി പ്രണയത്തിൽ ആണെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു. പഞ്ചാബി സംഗീതജ്ഞനായ ഭവനിന്ദര്‍ സിങ്ങുമായി താൻ പ്രണയത്തിലാണെന്ന് അമല വ്യക്തമാക്കിയിരുന്നു.

എങ്കിലും പിന്നീട് ബിസിനസ്സിൽ തന്നെ വഞ്ചിച്ചു എന്നും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചും അമല വില്ലുപുരം പോലീസിൽ ഭവനേദ്രന് എതിരെ പരാതി നൽകിയിരുന്നു.

വകുപ്പുകൾ 16 പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത പോലീസ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പിന്നീട് പ്രതികരണങ്ങളൊന്നും അമല നടത്തിയിരുന്നില്ലെങ്കിലും താരം നൽകിയ പരാതിയും അതേ തുടർന്നുള്ള കാര്യങ്ങളും ഒക്കെ ഇപ്പോഴും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Written by Editor 1

സണ്ണി ലിയോണും സീരിയൽ താരം റബേക്ക സന്തോഷും തമ്മിൽ ഒരു ബന്ധമുണ്ട്, അത് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? ഇത് ഇത്രയും കാലമായിട്ടും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് മലയാളികൾ..!

പബ്ലിക് ആയി ഉമ്മ വെക്കാൻ തോന്നിയാൽ ചെയ്യണം, ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: സ്വാസിക പറയുന്നത് ഇങ്ങനെ