in

തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന് അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല..!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും കാവ്യ മാധവനും. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു മഞ്ജു വാര്യരുടെ വരവ്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായി തുടക്കം കുറിച്ച് പില്‍ക്കാലത്ത് നായികയായി മാറുകയായിരുന്നു കാവ്യ മാധവന്‍.

പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മഞ്ജു വാര്യരുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വാചാലയായിരുന്നു ഒരു കാലത്ത് കാവ്യ മാധവന്‍. അന്ന് മഞ്ജു പോലും വിചാരിച്ചു കാണില്ല, തന്റെ ഭര്‍ത്താവായ ദിലീപ് കൈവിട്ടു പോകുമെന്നും കാവ്യയെ വിവാഹം ചെയ്യുമെന്നും.

സിനിമയില്‍ വരും മുന്‍പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാന്‍ എന്ന് കാവ്യ നല്‍കിയ അഭിമുഖം വൈറലാണ്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാള്‍ക്കാരാണ് ഞങ്ങള്‍.

ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങള്‍. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബര്‍ത്ത്ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങള്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂര്‍വ്വമാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണാറുള്ളൂ. ഫോണിലൂടെയുള്ള ബന്ധമാണ് കൂടുതലും.

ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മനസ്സിലായേനെ. മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്.

ഞാനറിഞ്ഞിട്ടുള്ളിടത്തോളം മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്‍പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ട്, സംസാരത്തിലൊക്കെ. ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല.

അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങളേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. സിനിമ വിട്ടത് കൊണ്ടുള്ളൊരു വിഷമം ഉള്ളിലുണ്ടെങ്കില്‍ അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്കത് കാണാം. അങ്ങനെ എനിക്ക് തോന്നിയിട്ടില്ലെന്നും കാവ്യ പറയുകയുണ്ടായി.

ദിലീപിന്റെയും മഞ്ജുവിന്റേയും വിവാഹ മോചനവും പിന്നീട് കാവ്യയുടെ വിവാഹ മോചനവും ദിലീപുമായുള്ള വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായതും കാവ്യ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലുമെല്ലാം ആരാധകര്‍ക്ക് ഒരുപാട് സംശയങ്ങള്‍ക്കിടയാക്കി.

എന്നാല്‍ കാവ്യയും ദിലീപും സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. മഞ്ജു വാര്യരാകട്ടെ തന്റെ അഭിനയ മേഖലയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വിവാഹ ശേഷമായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.കണ്ണെഴുതി പൊട്ടും തൊട്ടിന് ശേഷം 14 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഇന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന്.

Written by Editor 3

അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും, ചെറുപ്പത്തിൽ ഞാൻ മദ്രസയിലും അമ്പലത്തിലും പോയിട്ടുണ്ട്, ഓണത്തിന് അമ്മ സദ്യ ഉണ്ടാകുമ്പോൾ അമ്മൂമ്മ ബിരിയാണി ഉണ്ടാക്കും; അനു സിത്താര പറയുന്നു

നയൻതാര അമ്മയാകാൻ പോകുന്നു… വാർത്തകൾ ശരി വെച്ചു റിപോർട്ടുകൾ..!