വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഹരിത പറക്കോട്. ‘പൊന്മുട്ട’ എന്ന വെബ് സീരിസിന്റെ ഭാഗമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഹരിത ഇപ്പോൾ ‘കേമി’ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ നിരവധി രസകരമായ വീഡിയോകളിലൂടെ അനേകം പ്രേക്ഷകരെ നേടിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലപ്പുറം ചെമ്മാണിയോടാണ് ഹരിതയുടെ സ്വദേശം. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് വളര്‍ന്നത്. അമ്മയുടെ വീട്ടുപേരായ പറക്കോടാണ് ഹരിത തന്റെ പേരിനോടൊപ്പം ചേര്‍ത്തത്. പിന്നീട് ഇൻസ്റ്റഗ്രാം ഐഡി മിസ് പറക്കോട് എന്നാക്കുകയായിരുന്നു.
പരസ്യങ്ങളുടെയും ടിവി ഷോകളുടെയും ഭാഗമായിട്ടായിരുന്നു അഭിനയത്തിൽ ഹരിതയുടെ അരങ്ങേറ്റം. മാധ്യമപ്രവർത്തകനായ അച്ഛന് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് കൊച്ചിയിലെത്തിയത്.
ഇവിടെ ജോലി ചെയ്തു വരവേയാണ് വെബ് സീരിസിൽ ഹരിത അഭിനയിച്ചുതുടങ്ങിയത്. 2014 ൽ പുറത്തിറങ്ങിയ ‘100 ഡിഗ്രി സെൽഷ്യസ്’ എന്ന ചിത്രത്തിൽ ഹരിത അഭിനയിച്ചിരുന്നു. ‘കുറൈ ഒൻട്രും ഇല്ലയ്’ എന്ന തമിഴ് സിനിമയിലും വേഷമിട്ടു.
തുടർന്ന് നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു. കേമി എന്ന യൂട്യൂബ് ചാനൽ തുടങ്ങി ചെറിയ ഫണ്ണി വിഡിയോകൾ ചെയ്തു. ശേഷം ഏതാനും വെബ് സീരീസുകളുടെ ഭാഗമായി. ഇപ്പോൾ ജോലി രാജിവെച്ച് കേമി യൂട്യൂബ് ചാനലിലൂടെ ഷോർട്ട് വീഡിയോകളും വെബ് സീരീസുകളുമൊക്കെ തുടങ്ങിയിരിക്കുകയാണ് ഹരിത.
ഇൻസ്റ്റയിൽ സജീവമായ ഹരിതയ്ക്ക് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു താരത്തിന്റെ വിവാഹം. വക്കുളം മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ദീർഘനാളായി പ്രണയത്തിലായിരുന്ന ഭരത് ആണ് വരന്.
കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള താരം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സ്വിമ്മിങ് പൂളില്‍ നിന്നുള്ള ഹോട്ടി ലുക്കിലുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.
”സണ്‍ഡേ.. പൂള് ഡേ” എന്ന ക്യാപ്ഷനാണ് ഹരിത ചിത്രങ്ങള്‍ക്ക് നല്‍കിയത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. പൂള് ഗേള്‍, ഹോട്ടി, ബ്യൂട്ടി എന്നിങ്ങെനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.