ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്.
ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.
വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.
തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന സൂചനകളും താരം നൽകിയിരുന്നു.
ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തപ്പോൾ അനുശ്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9% പേരുടെയും ദാമ്പത്യം വിജയിച്ചിട്ടില്ല. എൻറെ വിവാഹം പ്രണയ വിവാഹമായിരുന്നു എന്നാണ് അനുശ്രീ വേദിയിൽ വെച്ച് പറഞ്ഞത്
ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നതിനെ തുടർന്നാണ് അനുശ്രീ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.എങ്കിലും അനുശ്രീ പോസ്റ്റ് വൈറലായിരുന്നു .പല തരത്തിലുള്ള വാർത്ത കളായിരുന്നു ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വന്നത്.
‘എന്റെ മാതാവ്’ സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിൽ 1ന് ആയിരുന്നു അനുശ്രീയുടെ വിവാഹം. ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പ്രണയത്തിലായത്.
ഡൽഹിയിൽ ജനിച്ച അനുശ്രീ അഭിനയരംഗത്ത് സജീവമായതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. നാലാം വയസ്സിൽ ‘ഓമനത്തിങ്കൾ’ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയായുള്ള ഈ പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തു.
തുടർന്ന് വിവിധ സീരിയലുകളിൽ ബാലതാരമായ തിളങ്ങിയ അനുശ്രീ പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.