കോളിവുഡില്‍ ഏറെകൊട്ടിഘോഷിച്ച പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. പിന്നീട് പെട്ടന്നായിരുന്നു ഇരുവരുടെയും വേർപിരിയലും. കാമുകിയായിരുന്ന ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവന പുറപ്പെടുവിച്ച് അറിയിച്ച കക്ഷിയാണ് ചിമ്പു.
പണ്ട് നയന്‍താരയുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ പോലും ചിമ്പു ഇത്ര ടെന്‍ഷന്‍ അനുഭവിച്ചിരുന്നില്ല. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു.
സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവർ ചിത്രീകരിച്ചു തീർത്തത്. ഷൂട്ടിലെ ബ്രേക്കിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ഹൻസികയെ ഉപേക്ഷിക്കാനുണ്ടായ കാരണം ചിമ്പു വ്യക്തമാക്കിയിരുന്നെങ്കിലും ഹൻസിക മൗനം പാലിച്ചിരുന്നു.
എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ ബന്ധം തകരാൻ കാരണമായതിനെപ്പറ്റി ഹൻസിക തുറന്നു പറഞ്ഞു. ‘ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങൾ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകർത്തുകളഞ്ഞു.
ആ ഷോക്കിൽ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാൻ പിരിയാൻ തീരുമാനിച്ചത്.’–ഹൻസിക വ്യക്തമാക്കി. ചിമ്പുവാകട്ടെ ബന്ധം പിരിയാൻ കാരണമായി പറഞ്ഞത് ഹൻസികയുടെ പണത്തിനോടുള്ള ആർത്തിയാണെന്നാണ്.
‘ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ പിന്തുണക്കാൻ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയി.വിവാഹം കഴിഞ്ഞ് മകന്‍റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അതൊക്കെ നടക്കാനാകാത്ത സ്വപ്നങ്ങളായിരുന്നു.
’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ ചിമ്പുവിന്റെ പ്രതികരണം. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ ഞാന്‍ ഹന്‍സികയെ വിവാഹം കഴിക്കും. അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ എന്നും സന്തോഷത്തോടെ ജീവിക്കും” എന്ന് ചിമ്പു പറഞ്ഞത്. എന്നാല്‍ അധികം കഴിയാതെ തന്നെ ഇരുവരും പിരിയുകയായിരുന്നു.
പിരിയാനുള്ള കാരണം ചിമ്പുവും ഹന്‍സികയും വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ തന്റെ മുന്‍കാമുകിയായ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ചിമ്പു തീരുമാനിച്ചതാണ് പിണക്കത്തിന്റെ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് ഹൻസിക വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.
വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല.