വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് മയൂരി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച താരം വേണ്ടത്ര സിനിമയിൽ ശോഭിക്കുകയുണ്ടായില്ല. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു എങ്കിലും പലപ്പോഴും താരത്തിന് വന്ന് ചേർന്ന വലിയ അവസരങ്ങൾ മറ്റു നായികമാരിലേക്ക് പങ്കുവയ്ക്കപ്പെടുകയായിരുന്നു.
ശ്രദ്ധേയമായ പല കഥാപാത്രങ്ങളും ചെയ്യുവാൻ മയൂരിയെ തിരഞ്ഞെടുത്തിരുന്നു എങ്കിലും പിന്നീട് അവസരങ്ങൾ പലതും താരത്തിന്റെ കയ്യിൽ നിന്ന് നഷ്ടമാവുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് മയൂരി അവതരിപ്പിച്ചത്. താരത്തിന്റെ അമ്മയുടെ ആഗ്രഹമായിരുന്നു മയൂരിയെ ഒരു സിനിമാനടിയായി കാണുക എന്നുള്ളത്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ തന്നെ തമിഴ് സിനിമ സെറ്റുകളിൽ അവസരങ്ങൾ തേടി മയൂരി എത്തിയിരുന്നു.
തുടക്കചിത്രം തമിഴിൽ തന്നെയായിരുന്നു. താരം തന്റെ പതിമൂന്നാം വയസ്സിലാണ് ജയറാം നായകനായി എത്തിയ സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രത്തിലേക്ക് എത്തിപ്പെടുന്നത്. അതിനുശേഷം കുഞ്ചാക്കോ ബോബൻ നായകനായ എത്തിയ പ്രേം പൂജാരി, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. ഏറ്റവും കൂടുതൽ മയൂരിയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആകാശഗംഗ എന്ന ചിത്രത്തിലെ യക്ഷിയുടെ തന്നെയാണ്.
ഇതിനോടകം നിരവധി പ്രേത ചിത്രങ്ങൾ മലയാള സിനിമയിൽ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇന്നും ആകാശഗംഗ എന്ന ചിത്രം കാണുന്ന ഏതൊരാളും ഭയത്തിന്റെ മുൾമുനയിൽ നിൽക്കുന്നു എങ്കിൽ അതിൻറെ അടിസ്ഥാനപരമായ കാരണം മയൂരിയുടെ അഭിനയം തന്നെയാണ്. വളരെയധികം നിരൂപക പ്രശംസയും അംഗീകാരവും പിടിച്ചുപറ്റിയത് തന്നെയായിരുന്നു ഈ ചിത്രത്തിലെ കഥാപാത്രം. എന്നാൽ പിന്നീട് താരത്തിന് വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള ചിത്രങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.
മയൂരി എന്ന താരത്തിന്റെ അഭിനയത്തിനെ സിനിമ ലോകം വേണ്ടവിധത്തിൽ ഗൗനിച്ചിട്ടില്ല എന്ന് വേണം പറയുവാൻ. സിനിമയിൽ വേണ്ടവിധത്തിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ ജീവിതത്തിലും ഒറ്റപ്പെട്ടു കഴിയുവാൻ ആയിരുന്നു താരം ശ്രമിച്ചത്. എന്നാൽ വളരെ അവിചാരിതമായാണ് ജീവിതത്തിൽ നിന്നും മയൂരി വിടവാങ്ങിയത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സഹോദരന് എഴുതിയ കത്തിൽ ജീവിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിച്ചിരുന്നത്.
കഴിവുകൾ ഏറെ ഉണ്ടായിട്ടും പ്രശംസിക്കുകയും അംഗീകരിക്കപ്പെടുകയോ ചെയ്യാതെ പോയ താരങ്ങളിൽ ഒരാളായാണ് മയൂരിയെ വിലയിരുത്തുവാൻ സാധിക്കുന്നത്. സിനിമാലോകം അല്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇന്ന് മുൻനിര നായികമാർക്കൊപ്പം തിളങ്ങുവാൻ മയൂരക്കും സാധിക്കുമായിരുന്നു. മരിക്കുന്നതിനു മുൻപ് താരം കൈകാര്യം ചെയ്ത വേഷങ്ങൾ മാത്രം മതി അതിന് ഉദാഹരണമായി. ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ ചെയ്യുവാൻ താൻ തയ്യാറാണെന്ന് താരം ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിക്കുകയും ചെയ്തിരുന്നു.