മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ വിവിധ ഭാഷകളിലെ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മിസ് ഇന്ത്യ ഏഷ്യ പസഫിക് പട്ടം നേടിയിട്ടുള്ളയാളുമാണ്.
തൊണ്ണൂറുകളിലെ ആരംഭത്തോട് കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മുട്ടി നായകനായ സിനിമയില്‍ ആണ് താരം ആദ്യമായി അഭിനയ മേഖലയില്‍ എത്തിയത് എന്നാല്‍ തുടക്കകാരി എന്ന നിലയില്‍ ആദ്യ സിനിമയില്‍ വേണ്ടത്ര താരം ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ വേണം പറയാന്‍.
അതിന് ശേഷം പുറത്തിറങ്ങിയ സിനിമയില്‍ താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും ആരംഭിച്ചു. എന്നാല്‍ മലയാളികള്‍ വേണ്ടത്ര താരത്തെ ഏറ്റെടുത്തില്ല അത് കൊണ്ടാണ് താരം പിനീട് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത് മോഡലിംഗ് രംഗത്തേക്ക് അരങ്ങേറിയത്.
അതിന് ശേഷം താരം മോഡലിംഗ് രംഗത്ത് ഒരുപാട് ശ്രദ്ധ നേടാന്‍ ആരംഭിച്ചു അവിടെ നിന്ന് ഒരുപാട് വമ്പന്‍ കമ്പനിയുടെ പരസ്യങ്ങളില്‍ താരം അഭിനയിക്കുകയും തന്റെ സ്ഥാനം പരസ്യ മേഖലയിലും താരം നേടിയെടുത്തു. അങ്ങനെയാണ് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ കാ മസൂ ത്രയില്‍ താരം വേഷം ഇടുന്നത് ഈ പരസ്യം ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയിരുന്നു.
എന്നാല്‍ ഒരുപാട് വിമര്‍ശനവും താരത്തെ തേടി എത്തിയിരുന്നു എന്നാല്‍ അതൊന്നും താരം മൈന്‍ഡ് പോലും ചെയ്തില്ല താരം തന്റെ കരിയറുമായി അഭിനയ ലോകത്ത് സജീവം ആയി തന്നെ ഉണ്ടായി. അങ്ങനെ ആദ്യമായി താരം ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു സാക്ഷാല്‍ അമീര്‍ ഖാന്റെ നായിക ആയിട്ടാണ് താരം എത്തിയത്.
അതിന് ശേഷം കൈ നിറയെ സിനിമയായി താരം തെന്നിന്ത്യ ഒട്ടാകെ സജീവം ആവാന്‍ ആരംഭിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഒട്ടുമിക്ക എല്ലാ ഭാഷയിലും അഭിനയിച്ച ശ്വേതയ്ക്ക് സിനിമയില്‍ ഒരുപാട് ആള്‍ക്കാരോട് ഇഷ്ടവും ക്രഷും തോന്നീട്ട് ഉണ്ടെന്നും താരം പറയുകയുണ്ടായി. പണം ഉണ്ടാകാന്‍ വേണ്ടി ഒരുപാട് സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ചിലപ്പോള്‍ തനിക്ക് തോന്നാറുണ്ട് അങ്ങനെ ഉള്ള സിനിമയില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന്. തനിക്ക് വികാരങ്ങള്‍ പെട്ടെന്ന് വരാറുണ്ട് അത് കൊണ്ട് തന്നെ തനിക്ക് സിനിമയില്‍ ഒരുപാട് പേരോട് ക്രഷും ഇഷ്ടവും തനിക്ക് തോന്നീട്ടുണ്ട് എന്നാണ് താരം തുറന്ന് പറഞ്ഞത്.
അതേസമയം ജീവിതത്തിലും സിനിമയിലും തനിക്ക് ഒരുപാട് അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ തെറ്റുകള്‍ ആലോചിച്ചു ഒരിക്കല്‍ പോലും വിഷമിച്ചിട്ടില്ല മറിച്ച് ആ തെറ്റുകള്‍ ഓര്‍ത്തു കൊണ്ട് എന്നും ചിരിക്കാറുണ്ട്.
പറയാന്‍ ആണെങ്കില്‍ ഒരുപാട് തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ പോലും ചില തെറ്റുകള്‍ സംഭവിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയില്‍ താന്‍ എത്തിയത്. ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ട് തന്നെ താന്‍ നടത്തിയിട്ടുണ്ട് തെറ്റുകള്‍ ചെയ്യുമ്പോള്‍ സങ്കടം തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷെ താന്‍ ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്നും നേരത്തെ നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരുന്നു.