മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മൈഥിലി. സിനിമാമേഖലയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അടുത്തിടെ സമ്പത്ത് എന്ന ആളുമായി വിവാഹം കഴിഞ്ഞതോടെ താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു.
സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടെ. വിവാഹസമയത്ത് നടിയെ തേടി നിരവധി വിമര്‍ശനങ്ങളും എത്തിയിരുന്നു. എങ്കിലും അതിനൊക്കെ വ്യക്തമായ മറുപടിയും താരം നല്‍കുകയുണ്ടായി.
ചെറിയ പ്രായം മുതല്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ട് എന്നാണ് മൈഥിലി വ്യക്തമാക്കിയത്. സിനിമയിലും പുറത്തും താരത്തിന്റെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ തളര്‍ത്തിയിരുന്നോ എന്ന് ചോദിച്ചാല്‍ തളര്‍ത്തിയിരുന്നു എന്ന് തന്നെയാണ് താരം പറയുന്നത്.
പലരും പറഞ്ഞു നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും എന്നാണ് താരം പറയുന്നത്. തന്റെ പതിനേഴാം വയസ്സില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നുണ്ട്. ജീവിതത്തില്‍ സംഭവിച്ച മോശം കാര്യങ്ങളുടെ പേരില്‍ വേദനിപ്പിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകുമെന്നാണ് പലരുടെയും വിചാരം.
എന്നാല്‍ അങ്ങനെ തളര്‍ന്നു പോകണം എന്ന് ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്. പക്ഷേ ആ അനുഭവങ്ങളാണ് എന്നെ പുതിയ ആളാക്കിയത്. ഒരിക്കല്‍ ഒരുപാട് സങ്കടപ്പെട്ടു. ഇനി കുഞ്ഞു സന്തോഷങ്ങള്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നാണ് താരം പറയുന്നത്.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മൈഥിലിക്ക് മികച്ച തുടക്കമാണ് സിനിമാ മേഖലയില്‍ നിന്നും കിട്ടിയത്. തുടര്‍ന്ന് സാള്‍ട്ട് ആന്‍ഡ് പേപ്പര്‍, ഈ അടുത്തകാലത്ത്, മാറ്റിനി എന്നീ ചിത്രങ്ങളില്‍ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ച നടി നിരവധി വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ആണ് ഇരയായിട്ടുള്ളത്.
പത്ത് വര്‍ഷത്തോളമായി താരം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട്. ഇപ്പോള്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നിന്നത് എന്നതിന് അടക്കമുള്ള ചില നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 12 വര്‍ഷം മുമ്പ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റിലീസ് ആകുന്നത്.
ചിത്രത്തില്‍ തനിക്ക് ഗംഭീരമായ ഒരു തുടക്കം കിട്ടിയെന്ന് മൈഥിലി പറയുന്നു. എന്നാല്‍ തന്റെ സിനിമകളുടെ സെലക്ഷന്‍ പിന്നീട് പാളി പോയിട്ടുണ്ട് എന്ന് തോന്നുന്നു എന്നാണ് താരത്തിന്റെ അഭിപ്രായം. ആ പ്രായത്തില്‍ തന്റെ പക്വത കുറവാണ് അതിനുള്ള ശരിയായ കാരണം എന്ന് മൈഥിലി പറയുന്നു.
സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബം അല്ല തന്റെത്. പല സിനിമകളും ചെയ്ത ശേഷം അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. അത് ഒരു പാഠമായിരുന്നു. നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുത്തു ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല.
വലിയ അഭിനേതാക്കളെ എടുത്താലും അവര്‍ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. കുറേ സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കുറച്ച് നല്ല സിനിമകള്‍ ചെയ്യുന്നതിലാണ് കാര്യം എന്നും താരം പറയുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ സോഷ്യല്‍ അബ്യൂസിങ്ങിനും ഹറാസ്മന്റിനും ഇരയായ ആളാണ് താനെന്നും മൈഥിലി പറയുന്നു.
ഒരു പെണ്‍കുട്ടി കരിയര്‍ കരപിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ആ പെണ്‍കുട്ടിയെ തറ പറ്റിക്കാന്‍ ആയിരുന്നു ചിലര്‍ ശ്രമിച്ചത്. സോഷ്യല്‍ ബുള്ളിയെങ്കിലും കരിയറിന്റെ തുടക്കം മുതല്‍ അനുഭവിക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലും തന്റെ പേര് വലിച്ചിടപ്പെട്ടു. എനിക്ക് ആരോടും ഒരു ശത്രുതയില്ല. പക്ഷേ എനിക്ക് ഞാന്‍ അറിയാത്ത ഒരുപാട് ശത്രുക്കളുണ്ട്. കടുത്ത ഡിപ്രഷന്‍ലൂടെ കടന്നുപോയിട്ടുണ്ടെന്നും താരം പറയുന്നു.