ടെലിവിഷൻ അവതാരിക, അഭിനയത്രി എന്നി നിലകളിൽ പ്രശസ്തിയായ താരമാണ് അനുമോൾ. മലയാളം, തമിഴ് ഭാഷകളിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്.
കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 2018ലെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ശാലിനി ഉഷാ നായരുടെ അകമാണ് താരത്തിന്റെ ആദ്യ മലയാള സിനിമ.
തുടർന്ന് ചെയ്ത പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രമാണ് തിയേറ്ററിൽ താരത്തിന്റെതായി ആദ്യം റിലീസ് ചെയ്തത്.
തുടർന്ന് ദാവീദ് ആൻഡ് ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ചായല്യം എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് താരത്തിന് ലഭിച്ചത്.
കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ജന കുര്യൻ എന്ന ടോംബോയി കഥാപാത്രത്തിന് വേണ്ടി 500സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു താരം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ താരം സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവാണ് താരം.
അടുത്തിടെ അനുമോൾ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍തനിക്ക് ഇറങ്ങി പോകേണ്ട അവസ്ഥ വന്നതിനെ പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിനിമാ ചിത്രീകരണത്തിന്റെ ഇടയിലെ മറക്കാന്‍ പറ്റാത്ത അനുഭവത്തെ കുറിച്ചാണ് അനുവിനോട് അവതാരകന്‍ ചോദിച്ചത്.
ഇതിനു മറുപടിയായി ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വഴക്കും വാക്ക് തര്‍ക്കവും ഉണ്ടായതിനെ പറ്റി നടി പറഞ്ഞു. ‘ ആ സമയം സെറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി പോയില്ല. പക്ഷേ അവിടെ ബഹളം വച്ചു. ചായ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഒരു സിനിമയുടെ ഷൂട്ടിംഗിൽ പാറപ്പുറത്ത് നിന്നുള്ള ഒരു പാട്ട് സീന്‍ എടുക്കുകയായിരുന്നു.
ഒരു തർക്കം വന്നു. ചിത്രീകരണ രംഗങ്ങിലെ തുടര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിൽ 95 ശതമാനവും എനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താന്‍ ആ രംഗത്തിലഭിനയിച്ചത്. പക്ഷെ അവിടെ അതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായി. ചിത്രത്തിലെ അസോസിയേറ്റുമായിട്ടാണ് ദേഷ്യപ്പെട്ടത്.
അവസാനം വിഷ്വല്‍ എടുത്ത് നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി. ഈ ബഹളം നടക്കുമ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ച് സംവിധായകനും വന്നു. എനിക്ക് ആത്മാര്‍ത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകന്‍ അവരോട് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവിടെ അവസാനിച്ചത്.